യുഎഇ റെസിഡൻസി വിസ ലഭിക്കുന്നതിന് നടത്തുന്ന മെഡിക്കൽ ഫിറ്റ്നസ് പരീക്ഷാ സേവനങ്ങൾ അജ്മാൻ,റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എമിറേറ്റുകളിലെ പബ്ലിക് ഹെൽത്ത് സെൻ്ററുകൾ ജൂൺ 3 മുതൽ നിർത്തുമെന്ന് ആരോഗ്യ സേവനങ്ങളുടെ ചുമതലയുള്ള സ്ഥാപനമായ എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (EHS) അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
അജ്മാൻ പബ്ലിക് ഹെൽത്ത് സെൻ്റർ, റാസൽ ഖൈമ പബ്ലിക് ഹെൽത്ത് സെൻ്റർ, ഉമ്മുൽ ഖുവൈൻ പബ്ലിക് ഹെൽത്ത് സെൻ്റർ, ഫുജൈറ പബ്ലിക് ഹെൽത്ത് സെൻ്റർ എന്നിവിടങ്ങളിലാണ് സേവനം അവസാനിപ്പിക്കുന്നതെന്ന് EHS അറിയിച്ചു.
എന്നിരുന്നാലും റെസിഡൻസി വിസ ആവശ്യത്തിനായി മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയരാകാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് പകരം താഴെ പറയുന്ന കേന്ദ്രങ്ങൾ സന്ദർശിക്കാവുന്നതാണ്.
റാസൽഖൈമ : ദഹാൻ റെസിഡൻസ് മെഡിക്കൽ എക്സാമിനേഷൻ സെൻ്റർ, RAKZ റെസിഡൻസ് മെഡിക്കൽ എക്സാമിനേഷൻ സെൻ്റർ
ഉമ്മുൽ ഖുവൈൻ : അൽ മദാർ റെസിഡൻസ് മെഡിക്കൽ എക്സാമിനേഷൻ സെൻ്റർ
ഫുജൈറ : അൽ അമൽ റെസിഡൻസ് മെഡിക്കൽ എക്സാമിനേഷൻ സെൻ്റർ, മിന ടവർ റെസിഡൻസ് മെഡിക്കൽ എക്സാമിനേഷൻ സെൻ്റർ.
അജ്മാൻ : മുഷൈറഫ് റെസിഡൻസ് മെഡിക്കൽ എക്സാമിനേഷൻ സെൻ്റർ, അൽ നുഐമിയ റെസിഡൻസ് മെഡിക്കൽ എക്സാമിനേഷൻ സെൻ്റർ.
സെൻ്ററുകളുടെ ലൊക്കേഷനുകളും അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗ് സേവനവും ഉൾപ്പെടെയുള്ള സേവനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ EHS അതിൻ്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.