UAE Holiday 2025; പൊതുഅവധി ദിനങ്ങള്‍ എപ്പോഴാണെന്ന് നോക്കി വയ്ക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. നീണ്ട അവധി ദിനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഉപകാരപ്പെടും. പുതുവത്സരാഘോഷങ്ങൾക്ക് ശേഷമുള്ള ആദ്യത്തെ വലിയ യുഎഇയിലെ പൊതു അവധി ഈ വര്‍ഷത്തെ ഈദ് അൽ ഫിത്തർ ആയിരിക്കും.
റമദാൻ 30 ദിവസത്തെ വ്രതാനുഷ്ഠാനമാണെങ്കില്‍ ഈദ് അൽ ഫിത്തറിന് ഒരു അധിക ദിനത്തോടൊപ്പം മൂന്ന് ഔദ്യോഗിക അവധികളെങ്കിലും ഉണ്ടായിരിക്കുമെന്ന് യുഎഇ ഗവൺമെൻ്റിന്‍റെ പൊതു അവധികളെക്കുറിച്ചുള്ള ഔദ്യോഗിക വെളിപ്പെടുത്തല്‍ നടത്തി.
മതപരമായ അവധികൾ ഇസ്ലാമിക ഹിജ്‌റി കലണ്ടർ പിന്തുടരുന്നതിനാൽ യുഎഇയിലെ പല പൊതുഅവധികളും ചന്ദ്രദർശന സമിതിയാണ് തീരുമാനിക്കുന്നത്. റമദാൻ മാസത്തിലെ ചന്ദ്രക്കല ഫെബ്രുവരി 28 വെള്ളിയാഴ്ച ആയിരിക്കുമെന്ന് പ്രവചിച്ചിരിക്കുന്നതായി ജ്യോതിശാസ്ത്രജ്ഞർ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. പിറ്റേ ദിവസം, മാർച്ച് 1 ശനിയാഴ്ച റമദാൻ ആദ്യമായിരിക്കും.
റമദാൻ 29 ദിവസത്തെ മാസമാണെങ്കിൽ, ഈദ് അൽ ഫിത്തർ അവധി ഹിജ്‌റി മാസമായ ഷവ്വാലിൻ്റെ ആദ്യ ദിവസം ആരംഭിക്കും. നിലവിൽ മാർച്ച് 30 ഞായറാഴ്ച ആയിരിക്കും. അതിനാല്‍ ഞായര്‍, തിങ്കൾ, ചൊവ്വ എന്നിവ പൊതു അവധി ദിവസങ്ങൾ ആയിരിക്കും. വാരാന്ത്യവുമായി സംയോജിപ്പിക്കുമ്പോൾ ഇത് നാല് ദിവസത്തെ വാരാന്ത്യ അവധിയായി എടുക്കാം.
എന്നാൽ, റമദാൻ 30 ദിവസത്തേക്ക് നീണ്ടാൽ, ഈദ് ആഘോഷങ്ങൾ മാർച്ച് 31 തിങ്കളാഴ്ച, തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിലായിരിക്കും. അതായത്, അഞ്ച് അവധി ദിവസങ്ങൾ കിട്ടും. യുഎഇ പൊതു അവധികൾ പ്രഖ്യാപിക്കുമ്പോൾ, 2025 ൽ പൊതു അവധി റമദാൻ 30 മുതൽ (റമദാൻ 30 ദിവസമാണെങ്കിൽ) ശവ്വാൽ 3 വരെയായിരിക്കുമെന്ന് മന്ത്രിസഭ വെളിപ്പെടുത്തിയിരുന്നു.