UAE Holiday; യുഎഇ അനുസ്മരണ ദിനത്തിൽ അവധി ലഭിക്കുമോ?

UAE Holiday; രാജ്യത്തെ സേവിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി യുഎഇ അനുസ്മരണ ദിനം കൊണ്ടാടുന്നു. രക്തസാക്ഷി ദിനമെന്നും ഈ ദിനം അറിയപ്പെടുന്നു. എല്ലാ വർഷവും നവംബർ 30 നാണ് രാജ്യത്ത് അനുസ്മരണ ദിനം ആചരിക്കുന്നത്. ഈ സന്ദർഭം പലപ്പോഴും ദേശീയ ദിന വാരാന്ത്യ ആഘോഷങ്ങളുമായി ഒത്തുചേർന്ന് ആചരിക്കാറുമുണ്ട്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഡിസംബർ 2 നാണ് യുഎഇയിൽ ദേശീയ ദിനം ആഘോഷിക്കുന്നത്. 2015 ലാണ് ആദ്യമായി അനുസ്മരണ ദിനം അടയാളപ്പെടുത്തിയത്. അന്തരിച്ച പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് ഈ ദിനം പ്രഖ്യാപിച്ചത്. സാധാരണയായി എല്ലാ വർഷവും പകൽ 11 മണിക്ക് ഒരു മിനിറ്റ് മൗനാചരണം നടത്തും.

യുഎഇ പതാക ഉയർത്തിയ സ്ഥലങ്ങളിൽ അത് പകുതി താഴ്ത്തിയത് കാണാനായി പലരും ഒത്തുകൂടും. പതാക ചടങ്ങുകൾ നടക്കുന്ന വേദികളിൽ രാവിലെ 11.01 ന് ദേശീയ ഗാനം ഇഷി ബിലാദി ആലപിക്കും. 1971-ൽ യുഎഇ രൂപീകരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് സലിം സുഹൈൽ ബിൻ ഖാമിസ് അൽ ദഹ്മാനി അന്തരിച്ചത് നവംബർ 30 നാണ്. എല്ലാ വർഷവും ആരംഭിക്കുമ്പോൾ യുഎഇ ആ വർഷത്തെ പൊതുഅവധി ദിനങ്ങൾ അറിയിക്കാറുണ്ട്.

എന്നാൽ, 2024 ലെ കലണ്ടറിൽ അനുസ്മരണ ദിനം ഒരു അവധി ദിവസമായി നീക്കിവച്ചിട്ടില്ല. ഈ വർഷം യുഎഇ അനുസ്മരണ ദിനം ശനിയാഴ്ച ആയതിനാൽ വാരാന്ത്യത്തിൻ്റെ ഭാഗമാണ്. ഭൂരിഭാ​ഗം പേർക്കും അവധി ആയിരിക്കും. കൂടാതെ, ഡിസംബർ 2 തിങ്കളാഴ്ച, 3 ചൊവ്വാഴ്ച യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായുള്ള പൊതു അവധി ദിവസങ്ങൾക്ക് തൊട്ടുമുൻപ് വരുന്നതിനാൽ ഭൂരിഭാഗം പേരും നാല് ദിവസത്തെ അവധി ആസ്വദിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version