
UAE- India Under Water Metro;മുംബൈയില്‍നിന്ന് വെള്ളത്തിനടിയിലൂടെ 2 മണിക്കൂര്‍ കൊണ്ട് യുഎഇയിലെത്താവുന്ന വാട്ടര്‍ ട്രെയിന്‍, 1000 കിമി വേഗത; സ്വപ്‌ന പദ്ധതി വിശദീകരിച്ച് നിര്‍മാതാക്കള്‍
UAE- India Under Water Metro;ദുബൈ: യുഎഇയില്‍നിന്ന് വെള്ളത്തിനടിയിലൂടെ മുംബൈയിലേക്കൊരു രണ്ട് മണിക്കൂര്‍ ട്രിപ്പ്.
ആരും ആഗ്രഹിച്ചുപോകുന്ന യുഎഇ- ഇന്ത്യ അന്തര്‍ജല ട്രെയിന്‍ (UAE- India Under Water Metro) യാഥാര്‍ഥ്യമാകുമോ?
യുഎഇയുടെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് (National Advisor Bureau- NAB) ആണ് പുതിയ ആശയത്തിന്റെ പിന്നില്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്ഥാപിത ബിസിനസുകള്‍ക്കുമുള്ള ഒരു കണ്‍സള്‍ട്ടന്റ് സ്ഥാപനമാണ് യുഎഇയുടെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിന് അന്റാര്‍ട്ടിക്കയില്‍ നിന്ന് യുഎഇയിലേക്ക് മഞ്ഞുമലകള്‍ കയറ്റി അയയ്ക്കുന്നത് പോലുള്ള കിടിലന്‍ ആശയങ്ങള്‍ മുമ്പ് എന്‍എബി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

യാത്രക്കാരെ മാത്രമല്ല, ചരക്കും കൊണ്ടുപോകും
ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈ സ്പീഡ് അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ മണിക്കൂറില്‍ 600 കിലോമീറ്റര്‍ മുതല്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും സഞ്ചരിക്കുക. മുംബൈയില്‍ നിന്ന് ഫുജൈറയിലേക്കാണ് നിര്‍ദിഷ്ട ട്രയിന്‍. രണ്ട് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വിമാന യാത്രയ്ക്ക് ബദല്‍ മാര്‍ഗം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. യാത്രക്കാരെ മാത്രമല്ല, ഇന്ധനം ഉള്‍പ്പെടെയുള്ള ചരക്കുകളും കൊണ്ടുപോകാന്‍ കഴിയുമെന്നതിനാല്‍, ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള ക്രൂഡ് ഓയില്‍ കൈമാറ്റവും അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ വഴി സാധ്യമാക്കാമെന്നും അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് കണക്കുകൂട്ടുന്നു. ഫുജൈറയില്‍ നിന്ന് മുംബൈയിലേക്ക് ഇന്ധനം എത്തിക്കാനും തിരിച്ച് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ശുദ്ധജലം എത്തിക്കാനും പദ്ധതി വഴി സാധിക്കും. യാത്ര സുഗമമാക്കുന്നതിനൊപ്പം ഇന്ത്യക്കും യുഎഇക്കും ഇടയിലുള്ള വ്യാപാര ബന്ധവും ഇത് ശക്തിപ്പെടുത്തും. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന രാജ്യമാണ് നിലവില്‍ യുഎഇ. ഇന്ത്യയുടെ വിശ്വസ്ത വ്യാപാരപങ്കാളികളില്‍ ഒന്നും യുഎഇയാണ്.

Comments (0)