എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന തടവുകാരെ ഉപാധികളോടെ വിട്ടയക്കാന്‍ പുതിയ നിയമം പ്രഖ്യാപിച്ചു. ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയും ഷാര്‍ജ എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഭരണാധികാരിയുടെ ഓഫിസിൽ ചേര്‍ന്ന എക്സിക്യൂട്ടിവ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.