വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ജോലിനൽകാമെന്ന വാഗ്ദാനവുമായി പ്രവാസി മലയാളി. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.പി. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ.പി. മുഹമ്മദാണ് നിയമന വാഗ്ദാനം നൽകിയത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ദുബായ് കെ.എം.സി.സി. കോഴിക്കോട് ജില്ലാപ്രസിഡന്റും സി.എച്ച്. സെന്റർ, ഡബ്ല്യു.എം.ഒ. തുടങ്ങി ഒട്ടേറെ സംഘടനകളുടെ ദുബായ് ചാപ്റ്റർ ഭാരവാഹിയുമാണ് കെ.പി. മുഹമ്മദ്.
നിലവിൽ സൂപ്പർമാർക്കറ്റുകളിൽ അക്കൗണ്ടിങ്, സെയിൽസ്, റസ്റ്ററന്റുകളിലും കഫേകളിലും ബില്ലിങ്, വെയ്റ്റർ, മൊബൈൽ കടകളിൽ ടെക്നീഷ്യൻ, സെയിൽസ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.kpgrouphr1@gmail.com എന്ന ഇ-മെയിലിലേക്കോ +971561885464 എന്ന വാട്സാപ്പ് നമ്പറിലേക്കോ ബയോഡേറ്റ അയയ്ക്കണം.