Posted By Nazia Staff Editor Posted On

uae job vacancy;യുഎഇയില്‍ ജോലി വേണോ? ശമ്പളം 80000 വരെ: നിരവധി ഒഴിവുകള്‍, അതും സർക്കാർ വഴി

Uae job vacancy; യു എ ഇയിലേക്ക് വീണ്ടും തൊഴില്‍ അവസരങ്ങളുമായി സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. ജേർണലിസം മേഖലയിലാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. ജേർണലിസ്റ്റ്/മള്‍ട്ടിമീഡിയ ഡിജിറ്റില്‍ മീഡിയ എക്സിക്യുട്ടീവ്, സബ് എഡിറ്റർ, വിഡിയോ ജോക്കി ട്രെയിനി, പി സി ആർ ടെക്നീഷ്യന്‍ കം എഡിറ്റർ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.

വനിതകള്‍ക്കും പുരുഷന്മാർക്കും അവസരമുണ്ട്. മതിയായ വിദ്യാഭ്യാസ യോഗ്യതകള്‍ക്കൊപ്പം മലയാളം ടൈപ്പിങ് സ്കില്ലും ആവശ്യമാണ്. മികച്ച ശമ്പളമാണ് എല്ലാ മേഖലയിലും നല്‍കുന്നത്. സബ് എഡിറ്റർ വിഭാഗത്തില്‍ 60000 – 80000 വരെയാണ് ശമ്പളം, പി സി ആർ ടെക്നീഷ്യന്‍ കം എഡിറ്റക്കും ഇതേ തോതില്‍ ശമ്പളം ലഭിക്കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വീഡിയോ ജോക്കി ട്രെയിനി, ജേർണലിസ്റ്റ്/മള്‍ട്ടിമീഡിയ ഡിജിറ്റില്‍ മീഡിയ എക്സിക്യുട്ടീവ് വിഭാഗത്തില്‍ 50000 മുതല്‍ 60000 വരെയാണ് ശമ്പളം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ, വിശദമായ CV recruit@odepc.in എന്ന ഇമെയിലിലേക്ക് 2024 ഓഗസ്റ്റ് 20-നോ അതിനുമുമ്പോ അയയ്‌ക്കുക.

ഏത് ഒഴിവിലേക്കാണോ സിവി അയക്കുന്നത് അതിന് അനുസരിച്ച് “PCR Technician cum Editor to UAE” എന്ന രീതിയില്‍ വേണം ഇമെയിലിൻ്റെ സബ്ജക്റ്റ് ലൈൻ വെക്കാന്‍. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍, ഓരോ ഒഴിവിലേക്കും വേണ്ട യോഗ്യതകള്‍ എന്നിവ അറിയാന്‍ ഒഡെപെക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *