Uae job vacancy; ദുബായിൽ ജോലി അന്വേഷിക്കുകയാണോ? ഇതാ ബാങ്കിങ് രംഗത്ത് നിരവധി തൊഴിലവസരങ്ങള്‍;ഉടൻ അപേക്ഷിക്കുക

Uae job vacancy; ദുബൈ: ഗള്‍ഫില്‍ ജോലിനോക്കുന്നവര്‍ക്കായി മികച്ച അവസരമൊരുക്കി യു.എ.ഇയിലെ ബാങ്കിങ് രംഗത്ത് 1,700 തൊഴിലവസരങ്ങള്‍ വരുന്നു. നഫീസ് എമിറാത്തി ടാലന്റ് കോംപറ്റീറ്റീവ്‌നസ് കൗണ്‍സില്‍ ആരംഭിച്ച നൂതന സംരംഭം വഴി അല്‍ ഐന്‍ മേഖലയിലെ ബാങ്കിംഗ് മേഖലയിലാണ് കുറഞ്ഞത് 1,700 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. അല്‍ഐന്‍ മേഖലാ മന്ത്രി ഷെയ്ഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം ആരംഭിച്ച പ്രത്യേക പദ്ധതിയാണ് നഫീസ് എമിറാത്തി ടാലന്റ് കോംപറ്റീറ്റീവ്‌നസ് കൗണ്‍സില്‍ (Nafis Emirati Talent Competitiveness Council).

സെന്‍ട്രല്‍ ബാങ്ക് ഓഫ് യു.എ.ഇയുമായി സഹകരിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്. ഇതുപ്രകാരം അല്‍ ഐനില്‍ മാത്രം രണ്ടുവര്‍ഷംകൊണ്ട് ബാങ്കിംഗ് മേഖലയില്‍ 1,700 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഷെയ്ഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബാലാമയും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

എമിറേറ്റ്‌സ് എന്‍.ബി.ഡി, അബൂദബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക്, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, എച്ച്.എസ്.ബി.സി എന്നിവയുള്‍പ്പെടെ യു.എ.ഇയിലെ ഏറ്റവും വലിയ ബാങ്കുകളിലാകും അവസരം ഉണ്ടാകുക.

സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളില്‍ യുഎഇ കൂടുതല്‍ സജീവമാക്കിവരുന്നതിനിടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യമേഖലയിലെ പങ്കാളിത്തം 201 ശതമാനം ആണ് വര്‍ധിച്ചത്. ഇതിനകം യു.എ.ഇയില്‍ സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്ന പൗരന്‍മാരുടെ എണ്ണം 108,000 ആണ്. അവരില്‍ 70 ശതമാനം സ്ത്രീകളാണെന്നും സമീപകാല കണക്കുകള്‍ വെളിപ്പെടുത്തുന്നു.

UAE banks to create 1,700 jobs by two years

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top