Uae job vacancy പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം ഇനി യുഎഇയിൽ ജോലി നേടാം,200 ഒഴിവുകൾ..അരലക്ഷത്തിന് മുകളിൽ ശമ്പളവും

Uae job vacancy;യുഎഇയിലെ ഒരു പ്രമുഖ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. എസ് എസ് എൽ സി ആണ് അടിസ്ഥാന യോഗ്യത. നിലവിൽ 200 ഓളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രയാപരിധി, പ്രവൃത്തിപരിചയം , ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾ അറിയാം.

25 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷൻമാർക്കാണ് അപേക്ഷിക്കാനാകുക. എസ് എസ് എൽ സിയോ അതിന് മുകളിലോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം സെക്യൂരിറ്റി ജോലിയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ് (ആർമി,പോലീസ്, സെക്യൂരിറ്റി തുടങ്ങിയ തസ്തികയിൽ). അപേക്ഷകർ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

മിനിമം 5’9 നീളം ആവശ്യമാണ്. ശരീരത്തിൽ പ്രത്യക്ഷമായി ടാറ്റൂ പാടില്ല. കാണാൻ സ്മാട്ടായിരിക്കണം കൂടാതെ കാഴ്ച പ്രശ്നങ്ങൾ ഉണ്ടായിരിക്കരുത്. ശാരീരകമായി ശക്തനായിരിക്കണം. വെല്ലുവിളികളെ നേരിടാൻ സാധക്കണം. തിരക്ക് കൈകാര്യം ചെയ്യാൻ അറിയണം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version