Uae job vacancy; യുഎഇയിൽ ജോലി ഒഴിവ്; റിസപ്ഷനിസ്റ്റ് മുതൽ എച്ച്ആർ വരെ..അവസരം വിട്ടുകളയരുത്; അപേക്ഷിക്കു വേഗം

Uae job vacancy; അബുദാബി: ഓരോ വർഷവും യുഎഇയിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് യാതൊരു കുറവുമില്ല. ചെറുതും വലുതുമായി നിരവധി സ്ഥാപനങ്ങളാണ് രാജ്യത്ത് ആരംഭിക്കുന്നത്. പുതിയ കമ്പനികൾ ആരംഭിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് വലിയ അവസരങ്ങൾക്കാണത്രേ വഴി തുറന്നിരിക്കുന്നത്. റിസപ്ഷനിസ്റ്റ് മുതൽ എച്ച്ആർ വരെയെുള്ള തസ്തികകളിൽ അവസരങ്ങളുണ്ടെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.

2025 ലും ബിസിനസുകളുടെ കാര്യത്തിൽ യുഎഇ കുതിക്കുകയാണ്. അതുകൊണ്ട് ഓരോ കമ്പനികളിലും തൊഴിലാളികളുെട ആവശ്യം ഏറി വരികയാണ്’, ഒരു കമ്പനിയിലെ ഹയറിങ് മാനേജർ വ്യക്തമാക്കി. പരസ്യം നൽകാതെ പോലും അഡ്മനിൻ റോളിലേക്ക് 20 ലധികം അപേക്ഷകൾ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ജനറൽ ഓഫീസ് മാനേജ്‌മെൻ്റ്, കസ്റ്റമർ സർവീസ്, ഓഫീസ് അഡ്മിൻ എന്നീ തസ്തികകളിൽ പൊതുവെ 4,000 ദിർഹം മുതൽ 8,000 ദിർഹം വരെ ശമ്പളം ലഭിക്കാറുണ്ടെന്നാണ് ഇന്നൊവേഷൻസ് ഗ്രൂപ്പ് ഡാറ്റ വ്യക്തമാക്കുന്നത്. സ്വാഭാവികമായും ഈ ശമ്പളം കമ്പനികളുടെ വലിപ്പവും ജോലിയുടെ സ്വഭാവവും അനുസരിച്ച് വ്യത്യാസപ്പെടാം, റിപ്പോർട്ടിൽ പറയുന്നു.

ഓഫീസ് സ്റ്റാഫ് റോളുകളിൽ ഏകദേശം 15-20 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ച് കൂടുതൽ കമ്പനികൾ ആരംഭിക്കുന്ന ദുബായിൽ’, ഇന്നൊവേഷൻസ് സിഇഒ രവി ജേത്വാനി പറഞ്ഞു. അഡ്മിൻ അസിസ്റ്റൻ്റുമാർ, എച്ച്ആർ പ്രൊഫഷണലുകൾ, ഫിനാൻസ് സ്റ്റാഫ് തുടങ്ങിയ വൈദഗ്ധ്യമുള്ളവരുടെ റോളുകളിലേക്കും കൂടുതൽ പേരെ ആവശ്യമായി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ചില കമ്പനികൾ സ്റ്റാഫ് നിയമനം ഔട്ട് സോഴ്സ് ചെയ്യാറുണ്ട്. എച്ച്ആർ ചെലവുകൾ കുറക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ചില കമ്പനികൾ കരാർ നിയമനങ്ങളാണ് നടത്താറുള്ളത്. പ്രത്യേകിച്ച് പ്രൊജക്ട് അധിഷ്ഠിതമായ അല്ലെങ്കിൽ ഏതെങ്കിലും സീസണുകളിൽ കൂടുതൽ ആവശ്യമായ റോളുകളിലേക്ക്. ചില സ്റ്റാർട്ടപ്പുകളും എസ്എംഇകളും ചില റോളുകൾ തന്നെ ഔട്ട് സോഴ്സ് ചെയ്യാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഔദ്യോഗിക കരാറുകൾ ഇല്ലാതെ തന്നെ പല മുൻപ് കരാർ നിയമനങ്ങൾ നടത്താറുണ്ട്. എന്നാൽ ഇന്ന് ഔദ്യോഗിക കരാറുകളോട് കൂടിയുള്ള നിയമനങ്ങൾ നടക്കുന്നുണ്ട്. ഓരോ മേഖലയിലുമുള്ള മത്സരങ്ങൾ അടക്കമുള്ള ഘടകങ്ങളാണ് ഇതിന് കമ്പനികളെ പ്രേരിപ്പിക്കുന്നത്.

സ്വദേശികളും ഇപ്പോൾ കരാർ ജോലുകളോട് കൂടുതൽ താത്പര്യം കാണിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്നത്രേ. പ്രത്യേകിച്ച് ഫിനാൻസ് , ഐടി, എച്ച്ആർ തുടങ്ങിയ തസ്തികകളിലേക്കാണ് കൂടുതൽ പേരും എത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version