Uae job vacancy ; യുഎഇയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് മുമ്പില്‍ വീണ്ടും സുവർണ്ണാവസരവുമായി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. സൈറ്റ് എഞ്ചിനീയർമാർ, ഇലക്‌ട്രിക്കൽ ക്യുഎ/ക്യുസി എഞ്ചിനീയർ, ഇലക്‌ട്രിക്കൽ സൂപ്പർവൈസർ/ ഫോർമാൻ എന്നീ വിഭാഗങ്ങളിലേക്കായി ഈ മാസം 18 ന് അഭിമുഖം നടക്കും.
പുരുഷന്മാർക്ക് മാത്രമാണ് ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. മികച്ച ശമ്പളം ലഭിക്കുന്ന ഒഴിവുകളാണ് ഇത്. അപേക്ഷകരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബി.ടെക് ആയിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ ഒരു വർഷത്തെ പ്രവർത്തിപരിചയവും അപേക്ഷകർക്ക് വേണം. ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശ്രദ്ധാപൂർവം മനസ്സിലാക്കി വ്യക്തമായ യോഗ്യതയുള്ളവർ മാത്രം വാക്ക്-ഇൻ അഭിമുഖത്തിൽ പങ്കെടുക്കുണമെന്നും ഒഡെപെക് അറിയിച്ചു.
ഇൻ്റർവ്യൂവിന് എത്തുന്നവർ ഫോട്ടോ ഒട്ടിച്ച സിവി [2 കോപ്പികൾ], പാസ്‌പോർട്ട് സൈസ് ഫോട്ടോ [2 കോപ്പികള്‍], പാസ്‌പോർട്ടും ഒരു വ്യക്തമായ പകർപ്പ് എന്നിവയോടൊപ്പം വിദ്യാഭ്യാസം പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും കയ്യില്‍ കരുതണം. ഇൻ്റർവ്യൂ തീയതി: 18-01-2025 സ്ഥലം: ഒഡെപെക് ട്രെയിനിംഗ് സെൻ്റർ, ഫ്ലോർ 4, ടവർ 1, ഇൻകെൽ ബിസിനസ് പാർക്ക്, അങ്കമാലി. [ടെൽക്കിന് സമീപം] റിപ്പോർട്ടിംഗ് സമയം: രാവിലെ 8:30 മുതൽ 10:30 വരെ ബന്ധപ്പെടേണ്ട നമ്പർ: 91 77364 96574
ഇലക്ട്രിക്കല്‍ സൈറ്റ് എഞ്ചിനീയർ
ഇലക്ട്രിക്കല്‍ സൈറ്റ് എഞ്ചിനീയർ വിഭാഗത്തില്‍ 15 ഒഴിവുകളാണുള്ളത്. ദുബായിലെ പ്രശസ്തമായ വാണിജ്യ, റെസിഡൻഷ്യൽ പ്രോജക്ടുകളിലായിരിക്കും നിയമനം. അപേക്ഷകർക്ക് സമാനമായ മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം, ബി.ടെക് അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ് , ഇലക്ട്രിക്കൽ കണ്‍സ്ട്രക്ഷന്‍ പ്രവർത്തനങ്ങളിലെ ശക്തമായ പശ്ചാത്തലം, ടീം ലീഡർഷിപ്പ് എന്നിവയും ഉണ്ടായിരിക്കണം
സ്റ്റാൻഡേർഡ് ഇൻഡസ്ട്രി പ്രാക്ടീസുകൾക്ക് അനുസൃതമായി പ്രൊജക്റ്റുകൾ നടപ്പിലാക്കുക, ഇലക്ട്രിക്കൽ ഇൻസ്റ്റാളേഷനുകളുടെ മേൽനോട്ടം വഹിക്കുക, അംഗീകൃത ഷോപ്പ് ഡ്രോയിംഗുകൾ വായിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, പ്രധാന കരാറുകാരനും കൺസൾട്ടൻ്റ് ഇൻസ്പെക്ഷൻ എഞ്ചിനീയർമാർക്കും ഇടയിലെ കാര്യങ്ങള്‍ ഏകോപിപ്പിക്കുക എന്നിവയും ഈ ജോലിയുടെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നു. 2500 യു എ ഇ ദിർഹം മുതല്‍ 4500 ദിർഹം വരെയായിരിക്കും ശമ്പളം. പ്രായപരിധി: 30 വയസ്സിന് താഴെ.
ഇലക്‌ട്രിക്കൽ ക്യുഎ/ക്യുസി എഞ്ചിനീയർ
ഈ വിഭാഗത്തില്‍ 10 ഒഴിവുകളുണ്ട്. ദുബായിലെ വാണിജ്യ, റസിഡൻഷ്യൽ ടവർ പ്രോജക്ടുകളിലേക്കുള്ള നിയമനമാണിത്. ഗുണമേന്മ ഉറപ്പുനൽകുന്നതിനെക്കുറിച്ചും നിയന്ത്രണ പ്രക്രിയകളെക്കുറിച്ചുമുള്ള മികച്ച ധാരണ അപേക്ഷകർക്കുണ്ടാകണം. പരിശോധനകൾ നടത്തുക, അംഗീകൃത ഷോപ്പ് ഡ്രോയിംഗുകൾ, സ്പെസിഫിക്കേഷനുകളും സ്റ്റാൻഡേർഡുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ഗുണനിലവാരം സംബന്ധിച്ച റിപ്പോർട്ടുകൾ തയ്യാറാക്കൽ തുടങ്ങിയവയായിരിക്കും ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ ചെയ്യേണ്ട ജോലികള്‍. 2000 യു എ ഇ ദിർഹം മുതല്‍ 2500 ദിർഹം വരെയായിരിക്കും ശമ്പളം. പ്രായപരിധി: 28 വയസ്സിന് താഴെ.
ഇലക്ട്രിക്കൽ സൂപ്പർവൈസർ/ ഫോർമാൻ
20 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2000 ദിർഹം മുതല്‍ 2500 ദിർഹം വരെ ശമ്പളം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് കൺസ്ട്രക്ഷൻ ഫീൽഡിൽ കുറഞ്ഞത് 7 വർഷത്തെ പരിചയവും ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റും വേണം. ഇലക്ട്രിക്കൽ കണ്‍സ്ട്രക്ഷന്‍ പ്രവർത്തനങ്ങളിലെ ശക്തമായ പശ്ചാത്തലവും, ടീം ലീഡർഷിപ്പ് യോഗ്യതയും ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സിന് താഴെ.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് തമാസം, ഗതാഗതം, മെഡിക്കൽ ഇൻഷുറൻസ്, രണ്ട് വർഷത്തിലൊരിക്കല്‍ നാട്ടിലേക്ക് പോകാന്‍ വിമാന ടിക്കറ്റും കമ്പനി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒഡെപെക് ഔദ്യോഗിക പേജിലെ വിജ്ഞാപനം ശ്രദ്ധിക്കുക.