uae job vacancy;കൈ നിറയെ ശമ്പളം; യുഎഇയിലേക്ക് ആധ്യാപകരെ വേണം; ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവരെ സര്‍ക്കാര്‍ ഏറ്റെടുക്കും

Uae job vacancy; അബൂദബി: യു.എ.ഇ ഭരണസിരാകേന്ദമായ അബൂദബിയില്‍ എമിറേറ്റ് ഭരണകൂടത്തിന് കീഴില്‍ നിരവധി അധ്യാപക ഒഴിവുകള്‍. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന് (Department of Education and Knowledge -ADEK) കീഴിലുള്ള കുന്‍ മുഅല്ലിം (അധ്യാപകനാകുക) സംരംഭത്തിലേക്കാണ് അധ്യാപക ഒഴിവുകള്‍. പ്രവാസികള്‍ക്കും ഈ സംരംഭത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്.

എമിറേറ്റികള്‍ക്കും വിവിധ മേഖലകളില്‍ നിന്നുള്ള പ്രവാസികള്‍ക്കും തുറന്നിരിക്കുന്ന ഒരുപോലെ ജോലി ചെയ്യാന്‍ കഴിയുന്ന ഈ സംരംഭം യു.എ.ഇയിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. വര്‍ഷത്തെ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ പൂര്‍ത്തിയാക്കിയ ശേഷം വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കാനുള്ള അവസരം ഒരുക്കുന്ന പദ്ധതിയാണ് കുന്‍ മുഅല്ലിം. പദ്ധതിയുടെ ഭാഗമായി ഒരേ സമയം പ്രാക്ടിക്കലും തിയറിയും ആയി അധ്യാപകരെ പരിശീലിപ്പിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന അനുഭവങ്ങളും ഉള്‍ക്കാഴ്ചകളും ഉപയോഗിച്ച്, ക്ലാസ് മുറികളെ സമ്പന്നമാക്കാനും ജിജ്ഞാസ ഉണര്‍ത്താനും വിദ്യാര്‍ഥികളിലേക്ക് ആഗോള കാഴ്ചപ്പാടുകള്‍ കൊണ്ടുവന്ന് പ്രായോഗിക പഠനം വളര്‍ത്താനും ശ്രമിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

യോഗ്യത

താല്‍പ്പര്യമുള്ള അപേക്ഷകര്‍ക്ക് മികച്ച ആശയവിനിമയ കഴിവുകളും അറിവ് പങ്കിടാനുള്ള അഭിനിവേശവും ഉണ്ടായിരിക്കണം. അപേക്ഷകര്‍ 25 വയസ്സോ അതിന് മുകളിലോ ഉള്ളവരാകണം. 
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും മേഖലയില്‍ ബാച്ചിലേഴ്‌സ് ബിരുദം നേടിയവരുമായിരിക്കണം സംരംഭത്തിലേക്ക് അപേക്ഷിക്കുന്നവര്‍.


തെരഞ്ഞെടുപ്പ് പ്രക്രിയ

കര്‍ശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഉദ്യോഗാര്‍ഥികളെ കണ്ടെത്തുക. അബൂദബി യൂണിവേഴ്‌സിറ്റി, അല്‍ ഐന്‍ യൂണിവേഴ്‌സിറ്റി, എമിറേറ്റ്‌സ് കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് എഡ്യൂക്കേഷന്‍ എന്നിവയുള്‍പ്പെടെ അബൂദബിയിലും അല്‍ ഐനിലുമുള്ള കാമ്പസുകളുള്ള പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി ഒരു വര്‍ഷത്തെ പരിശീലന പരിപാടിക്ക് വിധേയരാകുന്ന 125 ഉദ്യോഗാര്‍ത്ഥികളുടെ ആദ്യ ഗ്രൂപ്പിനെ ADEK സ്‌പോണ്‍സര്‍ ചെയ്യും. ശേഷം അബൂദബിയിലുടനീളമുള്ള ചാര്‍ട്ടര്‍ സ്‌കൂളുകളില്‍ വിജയകരമായ ഉദ്യോഗാര്‍ഥികളെ നിയമിക്കും.

ആധുനിക അധ്യാപനത്തിന് ആവശ്യമായ അറിവ്, കഴിവുകള്‍, ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ഭാവിയിലെ അധ്യാപകരെ സജ്ജരാക്കുന്നതിനാണ് പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫലപ്രദമായ വിദ്യാഭ്യാസ പദ്ധതികള്‍ വികസിപ്പിക്കാനും പഠനാനുഭവങ്ങള്‍ നിരീക്ഷിക്കാനായി അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും പദ്ധതിക്ക് കീഴില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ഥികളെ യോഗ്യരാക്കും.

ആകര്‍ഷകവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ പഠനാന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിന് ക്ലാസ് റൂം മാനേജ്‌മെന്റ്, നേതൃത്വം, ആശയവിനിമയ തന്ത്രങ്ങള്‍ എന്നിവയില്‍ ആണ് ഡിപ്ലോമ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


എവിടെ അപേക്ഷിക്കണം?
റോളിനായി അപേക്ഷിക്കാനും കൂടുതല്‍ വിശദാംശങ്ങള്‍ നേടാനും apply.adek.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Abu Dhabi is hiring: Job vacancies open for teachers; eligibility, process explained

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top