uae job vacancy;തൊഴിലന്വേഷകർക്ക് അവസരങ്ങളുടെ കലവറയാണ് യുഎഇയെന്ന കാര്യത്തിൽ സംശയമില്ല. രാജ്യത്തിന്റെ സാമ്പത്തിക-സാങ്കേതിക മേഖലകൾ ദിനംംപ്രതി വളരുകയാണ്. അതുകൊണ്ട് തന്നെ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ആവശ്യവും യുഎഇയിൽ ഉയരുകയാണ്. അവസരങ്ങൾ കൃത്യമായ രീതിയിൽ വിനിയോഗിച്ചാൽ യുഎഇയിലെ മികച്ച മേഖലകളിൽ മികച്ച ശമ്പളത്തിൽ തന്നെ ജോലി നേടാൻ സാധിക്കും.
സാങ്കേതിക മേഖലയിൽ ഉള്ളവർക്ക് മാത്രമല്ല യുഎഇയുടെ വിവധ തൊഴിൽ മേഖലകളിൽ ഈ വർഷം ശമ്പള വർധനവ് ഉണ്ടാകുമെന്നാണ് സർവ്വെകൾ വ്യക്തമാക്കുന്നത്. നാല് ശതമാനം ശമ്പളവർധനവ് വിവിധ തൊഴിൽ മേഖലകളിൽ ഉണ്ടാകുമെന്ന് ടിഎഎസ്സി സർവെ ചൂണ്ടിക്കാട്ടുന്നു. 2025 ൽ സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെ സംബന്ധിച്ച് വലിയ ശമ്പള വർധനവിനുള്ള സാധ്യതയും സർവെ പ്രവചിക്കുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ തൊഴിൽ മേഖലകളിലായിരിക്കും കൂടുതൽ ശമ്പളവർധനവ് ഉണ്ടാകുകെയന്ന് സർവ്വെ പറയുന്നു. ഈ വർഷവും എഐ, സൈബർ സെക്യൂരിറ്റി, റിന്യൂവബിൾ എനർജി, ഇ-കൊമേഴ്സ് തുടങ്ങിയ തൊഴിലുകൾക്കാണ് കൂടുതൽ ഡിമാന്റ് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
വമ്പൻ കുതിപ്പാണ് യുഎഇയുടെ സാങ്കേതിക മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ടെക്നോളജിയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് മികച്ച ശമ്പളം ലഭിക്കുമെന്ന് ബൈറ്റ് ഡോട്ട് കോം വൈസ് പ്രസിഡന്റ് ഡിന തൗഫീക് വ്യക്തമാക്കി. ദുബൈയിലെ തൊഴിൽ മേഖലകളിൽ മത്സരം കൂടുകയാണെന്നും അതിനാൽ തൊഴിലാളികൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് പിടിച്ച് നിൽക്കാൻ തങ്ങളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തണമെന്നും ഡിന ചൂണ്ടിക്കാട്ടി. അതേസമയം, സാങ്കേതികവിദ്യയും ഭാഷാ വൈദഗ്ധ്യവും സാംസ്കാരിക അവബോധവും നെറ്റ്വർക്കിംഗും ഉൾക്കൊള്ളുന്ന പ്രൊഫഷണലുകൾക്ക് ഡിമാന്റ് ഏറുമെന്നും അവർ വ്യക്തമാക്കി.
2025 ൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള തൊഴിൽ മേഖലകൾ
രാജ്യത്തെ സാമ്പത്തിക-സാങ്കേതിക മുന്നേറ്റങ്ങൾ മികച്ച തൊഴിൽ സാധ്യതകൾ തുറന്നിടുന്നുണ്ട്. വലിയ രീതിയിലുള്ള നിക്ഷേപങ്ങളാണ് യുഎഇ നൂതന സാങ്കേതികവിദ്യകളിലും ഫിൻടെക് വ്യവസായങ്ങളിലും നടത്തുന്നത്. അതിനാൽ തന്നെ ഡാറ്റാ സയൻ്റിസ്റ്റുകൾ, AI സ്പെഷ്യലിസ്റ്റുകൾ, സൈബർ സുരക്ഷാ വിദഗ്ധർ തുടങ്ങിയ വൈദഗ്ധ്യമുള്ള തൊഴിലുകൾക്ക് രാജ്യത്ത് വലിയ ഡിമാന്റാണ് ഉള്ളത്. സുസ്ഥിര പദ്ധതികളിലും യുഎഇ നിക്ഷേപങ്ങൾ നടത്തുന്നു. സൗര-ഹരിതോർജ മേഖലകളിലും എൻജിനയർമാർ ഉൾപ്പെടെയുള്ള പ്രൊഫഷണലുകളുടെ ആവശ്യം വർധിക്കുകയാണ്. ഫിനാൻസ്, ടെക്നോളജി, ലോജിസ്റ്റിക്സ്, ക്ലീൻ എനർജി എന്നി മേഖലകളിലെ പെട്ടന്നുള്ള വളർച്ച ഈ മേഖലയിലെ സാധ്യതകളും വർധിപ്പിക്കുന്നുവെന്ന് തൗഫീഖ് ചൂണ്ടിക്കാട്ടി.