Uae job vacancy:വിദേശത്ത് ഒരു ജോലി സ്വപ്നം കാണുന്നവരാണോ? എങ്കിൽ നിങ്ങൾക്കിതാ യുഎഇയിലേക്ക് അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡപെക് ആണ് യുഎഇയിലേക്ക് അവസരമൊരുക്കുന്നത്. എവിയേഷനിൽ ഹെവി ബസ് ഡ്രൈവർമാരുടെ ഒഴിലേക്കാണ് നിയമനം നടക്കുന്നത്. ആകെ 100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നിങ്ങനെയുള്ള വിവരങ്ങൾ പരിശോധിക്കാം.

10ാം ക്ലാസ് യോഗ്യത ഉള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. പ്രായപരിധി 25-40 വയസാണ്. ഇംഗ്ലീഷ് പരിജ്ഞാനം ലെവൽ 2 ആയിരിക്കണം, കൂടാതെ യുഎഇ അല്ലെങ്കിൽ ജിസിസി ഹെവി ബസ് ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം.
ഉദ്യോഗാർത്ഥികൾ ശാരീരകമായി ഫിറ്റ് ആയിരിക്കണം. കൂടാതെ, ശരീരത്തിന് പുറത്ത് ദൃശ്യമാകുന്ന തരത്തിൽ ടാറ്റൂ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 2700 ദിർഹം ശമ്പളം ലഭിക്കും. കൂടാതെ, സൗജന്യ താമസവും യാത്രാ സൗകര്യവും ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ഹാജർ അലവൻസായി 100 ദിർഹം അധികമായി ലഭിക്കും. ഉദ്യോഗാർത്ഥികൾ സിവി, പാസ്പോർട്ട്, ലൈസൻസ് കോപ്പി എന്നിവ സഹിതം Recruit . <recruit@odepc.in> എന്ന മെയിൽ ഐഡിയിലേക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടാതെ, സബ്ജക്ട് ലൈനിൽ ഹെവി ബസ് ഡ്രൈവർ എന്ന് പരാമർശിക്കണം.