UAE JOB VACANCY; യുഎഇയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍; ഉടൻ അപേക്ഷിക്കു

UAE JOB VACANCY;മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തൊഴില്‍ അവസരങ്ങളുടെ വാതായനം തുറന്ന് യുഎഇ. ഹെയ്‌സിന്റെ ജിസിസി സാലറി ഗൈഡ് 2025 ലെ സർവെ പ്രകാരം, മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരവധി തൊഴില്‍ അവസരങ്ങളാണ് യുഎഇ ഒരുക്കുന്നത്. ഇതോടൊപ്പം ശമ്പളവര്‍ധനവും പ്രതീക്ഷിക്കാം.

അക്കൗണ്ടൻസി -ഫിനാൻസ്, ബാങ്കിങ് – സാമ്പത്തിക സേവനങ്ങൾ, നിർമ്മാണം- വസ്തു, സ്വദേശിവത്കരണം, മാനവവിഭവശേഷി, നിയമം, സാങ്കേതികവിദ്യ, സെയില്‍സ് -മാ‍ർക്കറ്റിങ് തുടങ്ങിയ മേഖലകളിലാണ് അവസരങ്ങള്‍ കാത്തിരിക്കുന്നത്. ജിസിസിയിലെ 1028 തൊഴിലുടമകളുമായും 925 തൊഴിലാളികളുമായും നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഹെയ്സിന്‍റെ മിഡില്‍ ഈസ്റ്റ് ഡിവിഷന്‍ സർവെ റിപ്പോർട്ട് തയ്യാറാക്കിയത്.

30 ശതമാനം തൊഴിലുടമകളും 2.5 ശതമാനം മുതല്‍ 5 ശതമാനം വരെ ശമ്പള വർധനവ് നല്‍കാന്‍ സന്നദ്ധരാണ്. 5 ശതമാനം തൊഴിലുടമകള്‍ ജീവനക്കാരെ നിലനിർത്തുന്നതിന് ശമ്പളത്തില്‍ 20 ശതമാനത്തിലധികം വർധനവ് വരുത്താനും തയ്യാറാണെന്ന് സർവെ പറയുന്നു. 2024നെ അപേക്ഷിച്ച് 2025 ല്‍ മിഡില്‍ ഈസ്റ്റിലുടനീളം ജോലി നിയമന നിരക്കുകള്‍ കൂടും.

തൊഴിലുടമകളും പ്രഫഷനലുകളും മാറ്റം തേടുകയാണെന്ന് ഹെയ്‌സ് മിഡിൽ ഈസ്റ്റിലെ മാനേജർ ഡയറക്ടർ ഒലിവർ കോവാൽസ്‌കി പറഞ്ഞു. തൊഴിലുടമകള്‍ ജോലി നൈപുണ്യമുളളവരെ തേടുമ്പോള്‍, പുതിയതും കൂടുതല്‍ വരുമാനം ലഭിക്കുന്നതുമായ അവസരങ്ങള്‍ തേടുകയാണ് പ്രഫഷനലുകളെന്നും സർവെ റിപ്പോർട്ട് പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top