Uae labour law:അബുദാബി: യുഎയിൽ തൊഴിൽ ചെയ്യുന്നവരോ തൊഴിൽ തേടി പോകാനിരിക്കുന്നവരോ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. നിയമലംഘനങ്ങളോ കുറ്റകൃത്യങ്ങളോ ചെയ്യാതെ തന്നെ നിങ്ങളുടെ ജോലി നഷ്ടപ്പെടാം. തൊഴിലിൽ മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെ പിരിച്ചുവിടാനുള്ള വ്യവസ്ഥകൾ യുഎഇ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
യുഎഇയിൽ ഒരു തൊഴിലാളി സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കണമെന്നും തൊഴിൽ വൈദഗ്ദ്യം വികസിപ്പിക്കണമെന്നും 2021ലെ 33ാം നമ്പർ ഫെഡറൽ നിയമത്തിന്റെ ആർട്ടിക്കിൾ 16(8)ൽ പ്രതിപാദിക്കുന്നു. കരാർ പ്രകാരം തൊഴിലാളി മികച്ച പ്രകടനം കാഴ്‌ച്ചവയ്ക്കുന്നില്ലെങ്കിൽ അയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തൊഴിലാളിക്ക് നോട്ടീസ് അയക്കുകയോ, മുന്നറിയിപ്പ് നൽകുകയോ ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ ചെയ്യാം.
മോശം പ്രകടനം കാഴ്‌ച്ചവയ്ക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം തൊഴിലാളിയുടെ ശ്രദ്ധയിൽപ്പെടുത്താം, രേഖാമൂലം അറിയിപ്പ് നൽകാം, വേതനം നൽകി പിരിച്ചുവിടുകയും ചെയ്യാമെന്ന് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 39 (1) (a), (b) & (g) എന്നിവയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ജീവനക്കാരന് രണ്ട് രേഖാമൂലമുള്ള മുന്നറിയിപ്പുകൾ നൽകുകയും പരാതിയിന്മേൽ അന്വേഷണം പൂർത്തിയാക്കുകയും ചെയ്ത് കഴിഞ്ഞാൽ, മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകാതെ തന്നെ ജീവനക്കാരനെ പിരിച്ചുവിടാം.
തൊഴിലാളി കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കണ്ടെത്തിയാൽ പരാതിയിന്മേൽ അന്വേഷണം നടത്തി 60 ദിവസത്തിനകം നടപടി സ്വീകരിക്കണം. അതേസമയം, മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാതെയാണ് പിരിച്ചുവിടുന്നതെങ്കിൽ നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളിക്ക് മാനവവിഭവശേഷി മന്ത്രാലയത്തെ സമീപിക്കാം.