UAE Law; ഭക്ഷ്യസുരക്ഷാ ലംഘനം : അബുദാബിയിലെ സൂപ്പർമാർക്കറ്റ് അടപ്പിച്ചു

ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അബുദാബി മുസഫയിലുള്ള വൺ പേഴ്‌സൺ കമ്പനി എൽഎൽസി സൂപ്പർമാർക്കറ്റ് അടപ്പിച്ചതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. സൂപ്പർമാർക്കറ്റിനുള്ളിൽ സൂക്ഷിച്ചുവെച്ച ഭക്ഷണത്തോടൊപ്പം കോഴി വിൽക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ലംഘനമാണ് അതോറിറ്റി കണ്ടെത്തിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

അത് ഭക്ഷ്യസുരക്ഷയെയും ഉപഭോക്താക്കളുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് കണ്ടെത്തുകയും സൂപ്പർമാർക്കറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് വരെ അടച്ചിടാൻ ഉത്തരവിടുകയുമായിരുന്നു. ഭക്ഷ്യസുരക്ഷയുടെ എല്ലാ ആവശ്യകതകളും നിറവേറ്റുകയും ചെയ്‌താൽ മാത്രമേ സ്ഥാപനത്തെ വീണ്ടും തുറക്കാൻ അനുവദിക്കൂ എന്നും അതോറിറ്റി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top