Uae law; യു.എ.ഇയിൽ വിവാഹിതരാകാൻ പോകുന്നവരിൽ, പങ്കാളിക്ക് ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത അസുഖമുണ്ടോ എന്നറിയാൻ ജനിതക പരിശോധന നടത്താം. നിലവിൽ രാജ്യത്ത്, സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം വിവാഹത്തിനു മുമ്പ് വൈദ്യപരിശോധന നിർബന്ധമാണ്. ഇതിനു പുറമെയാണ്, ഭേദമാക്കാൻ പറ്റാത്ത അസുഖങ്ങളുണ്ടോ എന്നറിയാൻ ഐച്ഛിക ജനിതക പരിശോധന നടത്താമെന്ന് നിയമം വരുന്നതെന്ന് ഖലീജ് ടൈംസ് പറയുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ജനിതക അപസ്മാരം, കാർഡിയോ മയോപതി, സ്പൈനൽ മസ്കുലാർ അട്രോഫി, കേൾവി നഷ്ടം തുടങ്ങി 570ലേറെ രോഗങ്ങൾ കാരണമുള്ള ജനിതക മാറ്റങ്ങൾ ജനിതക പരിശോധനയിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് പറയുന്നത്. നിർബന്ധിത വിവാഹപൂർവ വൈദ്യ പരിശോധനകൾക്കൊപ്പം ആവശ്യമുള്ളവർക്ക് ജനിതക രക്തപരിശോധനയും നടത്താമെന്നാണ് അധികൃതർ നിർദേശിക്കുന്നത്.
Is the future partner is sick