Uae law:യുഎഇയിൽ ട്രാവൽ ബാൻ ഉള്ളവർക്കും വീസ പുതുക്കാമോ? ;ഔട്ട് പാസ് നേടി തിരിച്ചുപോകുന്നവർക്ക് മടങ്ങിവരാനാകുമോ?, അറിയേണ്ടതെല്ലാം….

Uae law; ദുബായ് ∙ യുഎഇയിൽ നിയമപരമായ രേഖകളില്ലാതെ താമസിക്കുന്ന പ്രവാസികൾക്ക് സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെയാണ് ഈ പൊതുമാപ്പ് പ്രാബല്യത്തിൽ വരിക. ഈ അവസരത്തിൽ, മാതൃ രാജ്യത്തേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ രാജ്യം വിടാൻ അനുമതി ലഭിക്കും. ഈ പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ ഡിജിആർഎഫ്എ തുടങ്ങിക്കഴിഞ്ഞു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ആർക്കൊക്കെ ഈ ആനുകൂല്യം നേടാനാകും? ഇതിന് എന്താണ് ചെയ്യേണ്ടത്? ഇത്തരത്തിൽ ഔട്ട് പാസ് നേടി തിരിച്ചുപോകുന്നവർക്ക് വീണ്ടും യുഎഇയിലേക്ക് മടങ്ങിവരാനാകുമോ?. ഒരുപാട് സംശയങ്ങളിലൂടെ കടന്നുപോകുന്നവരാണ് എല്ലാവരും. ഈ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി പ്രമുഖ അഭിഭാഷക പ്രീത ശ്രീറാം മാധവ് മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

പൊതുമാപ്പ് എങ്ങനെ നേടാം? തിരിച്ചുവരാനാകുമോ?
യുഎഇയിൽ വീസയോ എമിറേറ്റ്സ് ഐഡിയോ ഇല്ലാതെ നിയമസാധുതയില്ലാതെ, കമ്പനിയിൽ നിന്നും സ്പോൺസറുടെ അടുത്തു നിന്നും ഒളിച്ചോടി (അബ് സ്കോൻഡിങ്) ആയി താമസിക്കുന്ന ഏതൊരാൾക്കും പിഴ കൂടാതെ വേറൊരു വീസയിലേക്ക് മാറുകയോ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങുവാനോ ഗവൺമെന്‍റ് അനുവദിച്ചതാണ് പൊതുമാപ്പ്. 

അധികൃതർ പ്രഖ്യാപിച്ചിട്ടുള്ള കാലപരിധിക്കുള്ളിൽ അപേക്ഷിക്കുകയും ഔട്ട്പാസ് നേടി രാജ്യം വിടുകയും വേണം. ഇതിനായി സെപ്റ്റംബർ ഒന്നുമുതൽ അധികൃതർ  ഔട്ട്പാസ് കേന്ദ്രങ്ങൾ തുറക്കും. പാസ്പോർട്ടുള്ളവർ അതുമായോ, ഇല്ലെങ്കിൽ അതിന്‍റെ പകർപ്പ്, കാലാവധി കഴിഞ്ഞ എമിറേറ്റ്സ് ഐഡിയോ, അതിന്‍റെ പകർപ്പോ, മറ്റു കമ്പനി രേഖകളോ ഉണ്ടെങ്കിൽ അതുമായി യാതൊരു ആശങ്കയും കൂടാതെ ഈ കേന്ദ്രങ്ങളെ നേരിട്ട് സമീപിക്കാം. തുടക്കത്തിൽത്തന്നെ സമീപിച്ചാൽ എല്ലാ നടപടികളും എളുപ്പത്തിൽ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാനാകും. വൈകിയാൽ കൃത്യമായി മടങ്ങാനാകാതെ വരികയും മറ്റു നൂലാമാലകളിൽപ്പെടുകയും ചെയ്യും. 

വീസ കാലാവധി തീർന്ന ഏതൊരാളും പൊതുമാപ്പ് സമയത്ത് നാട്ടിലേക്ക് മടങ്ങിയാൽ അവർക്ക്  യാതൊരുവിധ യാത്രാ വിലക്കും ഉണ്ടാവുന്നതല്ല. എപ്പോൾ വേണമെങ്കിലും സ്വന്തം രാജ്യത്തിൽ നിന്ന് പുതിയ വീസയിൽ യുഎഇയിലേക്ക് വരാവുന്നതുമാണ്. എന്നാൽ, ചില കുറ്റകൃത്യങ്ങളിൽപ്പെട്ട് നാടുകടത്താന്‍(ഡിപോർട്ടേർഷൻ) കോടതി വിധിക്കുകയും പിന്നീട് ജാമ്യം നേടിയ ശേഷം തിരിച്ച് ഹാജരാകാതെ ഒളിച്ചുതാമസിക്കുന്നവർക്കും പൊതുമാപ്പിലൂടെ പോകാനാകുമെങ്കിലും രാജ്യത്തേക്ക് തിരിച്ചുവരാൻ സാധിക്കില്ല. 

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

∙ വീസ മാറി ജോലി, ബിസിനസ് ചെയ്ത് താമസം തുടരാം
ടൂറിസ്റ്റ്, ജോബ് സീക്കർ വിസിറ്റ്, എംപ്ലോയ്മെന്‍റ്, റസിഡൻഷ്യൽ, പാർട്ണർഷിപ്പ്, ഇൻവെസ്റ്റർ വീസകളാണ് യുഎഇയില്‍ നിലവിലുള്ളത്. ഏത് തരത്തിലുള്ള വീസയും ഓവറായാൽ പിഴ അടയ്ക്കാതെ തന്നെ പുതുക്കുകയോ വേറെ വീസയിലേക്ക് മാറുകയോ ചെയ്തു പുതിയ ജോലിയോ ബിസിനസോ ചെയ്ത് യുഎഇയിൽ നിയമപരമായി താമസിക്കാൻ പൊതുമാപ്പ് ഉപയോഗപ്പെടുത്താം. ഏറ്റവും കൂടുതലായി ടൂറിസ്റ്റ് വീസയിൽ യുഎയിലേക്ക് വരുന്നവരാണ് വീസാ കാലാവധി കഴിഞ്ഞും അതു പുതുക്കാതെ തുടരുന്നത്. ജോലി ലഭിക്കാത്തതാണ് പലപ്പോഴും ഇതിന് കാരണം. 

വാടക കേസ്; 20% അടച്ച് അടച്ച് വീസ പുതുക്കാം


വാടക കേസിലും ഇതേ രീതിയിൽ 20% അടച്ച് ബാലൻസ് പ്രതിമാസ ഇൻസ്റ്റാൾമെന്‍റ് ആക്കി വീസ പുതുക്കാം. സിവിൽ കേസിലും വാടക കേസിലും ഡൗൺ പെയ്മെന്‍റ് അടച്ച് ഇൻസ്റ്റാൾമെന്‍റ് ആക്കിയതിനു ശേഷം വീസ ക്യാൻസൽ ചെയ്യുകയോ പുതിയ ജോലിയിലേയ്ക്ക് മാറുകയോ ആവാം. അതേപോലെ  ഇൻസ്റ്റാൾമെന്‍റ് കറക്ട് ആയി പെയ്മെന്‍റ് ചെയ്തു എന്തെങ്കിലും എമർജൻസിക്ക്  യുഎഇക്ക് പുറത്ത് യാത്ര ചെയ്യണമെങ്കിൽ വേറെ ഒരു പാസ്പോർട്ട് ജാമ്യത്തിൽ വച്ചുകൊണ്ട് പോകാവുന്നതാണ്. എന്നാൽ ആ കേസിന്‍റെ ബാക്കി പേയ്മെന്‍റിന്‍റെ ബാധ്യത ജാമ്യത്തിൽ പാസ്പോർട്ട് വച്ച ആളുടെതാകും. അയാൾ തിരിച്ചു വന്നതിനുശേഷം പാസ്പോർട്ട് മാറ്റി വയ്ക്കാവുന്നതുമാണ്.

https://www.kuwaitoffering.com/uae-job-vacancy-apparel-group-careers-dubai-abu-dhabi-walk-in-interview/

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version