യുഎഇയിൽ നാല് വർഷത്തിലേറെയായി ശമ്പളം മുടങ്ങിയ തൊഴിലാളിക്ക് അനുകൂല വിധി പ്രസ്താവിച്ച് അൽ ഐൻ അപ്പീൽ കോടതി. തൊഴിലുടമ ജീവനക്കാരന് ലഭിക്കാനുള്ള ശമ്പളകുടിശ്ശിക 14,453 ദിർഹം നൽകണമെന്ന് കോടതി വിധിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
നാല് വർഷത്തിലേറെ ജോലി ചെയ്ത ശേഷം തന്റെ സേവനം അവസാനിപ്പിച്ചതായി തൊഴിൽദാതാവ് അറിയിക്കുകയായിരുന്നുവെന്ന് തൊഴിലാളി കോടതിയെ ബോധിപ്പിച്ചു. മൂവായിരം ദിർഹമായിരുന്നു ശമ്പളം, എന്നാൽ, പരാതിക്കാരൻ ജോലി ഉപേക്ഷിച്ചുവെന്നും ശമ്പളം വാങ്ങാൻ അയാൾക്ക് അർഹതയില്ലെന്നുമായിരുന്നു തൊഴിലുടമയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്.
കോടതി ഇരു കക്ഷികളോടും അനുരഞ്ജനത്തിന് നിർദേശിച്ചെങ്കിലും ആരും കരാർ സമർപ്പിച്ചിരുന്നില്ല. വാർഷികാവധി അലവൻസിന് 7,000 ദിർഹം, നോട്ടീസ് പിരീഡ് ഫീസിന് 3,000 ദിർഹം, എൻഡ് ഓഫ് സർവീസ് ഗ്രാറ്റുവിറ്റിയായി 4,590 ദിർഹം, 3 മാസത്തെ ശമ്പളം 9,000 ദിർഹം എന്നിവ ഉൾപ്പെടെ ആകെ 23,590 ദിർഹം നൽകണമെന്നായിരുന്നു ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നത്.