Posted By Ansa Staff Editor Posted On

UAE Law; യുഎഇയിലെ പൊതുമാപ്പ്; മടങ്ങിയവർക്ക് തിരിച്ചുവരാനാകുമോ? അറിയാം വിശദമായി

യുഎഇയിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി താമസരേഖയില്ലാത്തവർക്ക് നാട്ടിലേക്ക് മടങ്ങാൻ വിലക്കില്ല. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി ഉദ്യോഗസ്ഥരായ ഡോ. ഒമർ അൽ ഒവൈസ്, മേജർ ജനറൽ അസീം സുവൈദി എന്നിവരാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളുമായി സംസാരിക്കവേയായിരുന്നു ഇത് പറഞ്ഞത്. സെപ്തംബർ ഒന്ന് മുതലാണ് പൊതുമാപ്പ് ആരംഭിക്കുന്നത്. താമസരേഖകളില്ലാതെ താമസിക്കുന്നവർക്ക് പിഴയില്ലാതെ നാട്ടിൽപ്പോകാൻ സാധിക്കും. സന്ദർശക വിസാ കാലാവധി കഴിഞ്ഞവർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം.

ഇത്തരത്തിൽ നാട്ടിൽ പോകുന്നവർക്ക് നിയമാനുസൃതമായി തിരിച്ച് യുഎഇയിലേക്ക് വരാൻ തടസമുണ്ടാകില്ല. താമസവിസാ നിയമലംഘകർ ഇമിഗ്രേഷൻ അംഗീകൃത ടൈപ്പിങ് കേന്ദ്രങ്ങളിലൂടെ രേഖകൾ ശരിയാക്കേണ്ടതുണ്ട്. സിവിൽ, ലേബർ, കൊമേഴ്സ്യൽ കേസുകളിലുൾപ്പെട്ടവർക്ക് നിയമനടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ നാട്ടിലേക്ക് തിരിക്കാൻ സാധിക്കുകയുള്ളൂ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *