UAE Law; വെകീട്ട് 6 മണിക്ക് ശേഷം ഉപഭോക്താക്കളെ വിളിക്കരുത് : യുഎഇയിൽ പുതിയ ടെലിമാർക്കറ്റിങ് നിയമം ഇന്ന് മുതൽ
യുഎഇയിൽ നേരവും കാലവും നോക്കാതെ ഫോൺ ചെയ്യുന്ന മാർക്കറ്റിങിന് നാളെ 2024 ഓഗസ്റ്റ് 27 ചൊവ്വാഴ്ച്ച മുതൽ പിടിവീഴും. പുതിയ ടെലിമാർക്കറ്റിങ് നിയമം നാളെ മുതലാണ് പ്രാബല്യത്തിൽ വരിക.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
പുതിയ നിയമമനുസരിച്ച് ടെലി മാർക്കറ്റിങ്ങിന് മുൻകൂർ അനുമതി വേണം. രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് മാത്രമേ കോളുകൾ ചെയ്യാവൂ. വൈകുന്നേരം 6 ന് ശേഷം ഉപഭോക്താക്കളെ വിളിക്കരുതെന്നും നിയമം പറയുന്നു.
ഉപഭോക്താവ് സേവനം വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അന്നേ ദിവസം പിന്നെ വീണ്ടും വിളിക്കാൻ പാടില്ല.
നിയമംലംഘിച്ചാൽ 1.5 ലക്ഷം ദിർഹം വരെയാണ് പിഴ. ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റിയും ഡിജിറ്റൽ ഗവൺമെൻ്റും ഇതര ഇടപാടുകൾക്ക് നമ്പർ നൽകുന്നതിന്റെ മുൻപ് വരിക്കാരുടെ മുൻകൂർ അനുമതി വാങ്ങണമെന്നു നിഷ്‌കർഷിച്ചിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കാതെയാണ് ഇപ്പോൾ ഫോൺ വിളികൾ തുടരുന്നത്. പുതിയ നിയമം വരുന്നതോടെ ഇത്തരക്കാർക്ക് പിടിവീഴും.
Comments (0)