uae law; ദുബായിലെ അപ്പാർട്ട്‌മെൻ്റിൽ ഒരു സുഹൃത്തിനെ കു ത്തിക്കൊ ലപ്പെടുത്തി രാജ്യം വിടാൻ ശ്രമിച്ച ഓസ്‌ട്രേലിയക്കാരന് ദുബായ് ക്രിമിനൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

ജുമൈറ ബീച്ച് റെസിഡൻസ് കെട്ടിടത്തിൽ താമസിക്കുന്ന കു റ്റവാളി 2022 ഒക്ടോബർ 26 ന് വ്യക്തിപരമായ തർക്കത്തിനിടെ സുഹൃത്തിനെ ആക്ര മിക്കുകയായിരുന്നു.
സംഭവദിവസം അർധരാത്രിയോടെ തുടങ്ങിയ തർക്കം അ ക്രമത്തിൽ കലാശിച്ചതായി കോടതി പറഞ്ഞു. 2022 ഒക്‌ടോബർ 27-ന് പിറ്റേന്ന് രാവിലെ അക്രമിയുടെ വനിതാ സുഹൃത്താണ് ഇരയുടെ മൃതദേഹം കണ്ടെത്തിയത്.