uae law; 2025ൽ യുഎഇയിൽ പ്രാബല്യത്തിൽ വരുന്ന പ്രധാന നിയമങ്ങൾ, പിഴകൾ; അറിയേണ്ടതെല്ലാം

uae law; ദുബായ്: പുതുവർഷത്തിൽ യുഎഇയിലെ നിയമങ്ങളിൽ വരാനിരിക്കുന്നത് സുപ്രധാന മാറ്റങ്ങൾ. നിയമങ്ങളിൽ വരുന്ന മാറ്റങ്ങൾ വിവിധ നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴകളിലും മാറ്റങ്ങൾക്ക് കാരണമാകും. 2025ൽ യുഎഇയിൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ ഏതൊക്കൊണ് എന്ന് പരിശോധിക്കാം.1. പുതിയ യുഎഇ ട്രാഫിക് നിയമം
യുഎഇ ഡ്രൈവിങ് പ്രായം 17 ആയി കുറയ്ക്കുകയും ഇ – ബൈക്കുകൾക്കും ഇ – സ്‌കൂട്ടറുകൾക്കുമായി പുതിയ റോഡ് നിയമങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന പുതിയ ട്രാഫിക് നിയമം 2025 മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വരും. ലോകമെമ്പാടുമുള്ള ഗതാഗതത്തിന്റെ ദ്രുതഗതിയിലുള്ള പരിണാമത്തിന് അനുസൃതമായി നിലവിലുള്ള ട്രാഫിക് നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന പുതിയ ഫെഡറൽ ഡിക്രി – നിയമം 2024ലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നാണ്.

2025ൽ യുഎഇയിൽ പ്രാബല്യത്തിൽ വരുന്ന പ്രധാന നിയമങ്ങൾ, പിഴകൾ; അറിയേണ്ടതെല്ലാം

മദ്യപിച്ച് വാഹനമോടിക്കുന്നതിന് 100,000 ദിർഹം വരെ പിഴയും തടവും, അനധികൃ ഇടങ്ങളിൽ റോഡ് മുറിച്ചുകടക്കുന്നതിന് കർശന പിഴകൾ, പരിക്കിന് കാരണമാവുന്ന ഹിറ്റ് ആൻഡ് റൺ കേസുകൾക്ക് 100,000 ദിർഹം വരെ പിഴയും രണ്ട് വർഷം തടവും എന്നിങ്ങനെ ശക്തമായ ശിക്ഷകളാണ് പുതിയ ട്രാഫിക് നിയമം മുന്നോട്ടുവെക്കുന്നത്.

2. അബുദാബിയിലും ദുബായിലും എയർ ടാക്‌സികൾ
2025ൽ യുഎഇ നിവാസികൾക്ക് പ്രതീക്ഷിക്കാവുന്ന മറ്റൊരു പ്രധാന പരിവർത്തനം അബുദാബിയിലും ദുബായിലും എയർ ടാക്സികൾ അവതരിപ്പിക്കുന്നതാണ്. ഈ വർഷം, വിവിധ എമിറേറ്റുകളിലെ ഗതാഗത അധികാരികൾ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് – ഓഫ്, ലാൻഡിങ് (ഇവിടിഒഎൽ) വിമാനങ്ങൾ അവതരിപ്പിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. 2025ൽ അബുദാബിയിലും ദുബായിലും എയർ ടാക്‌സി ഫ്‌ലൈറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2026 മുതൽ ആറ് വർഷത്തേക്ക് എമിറേറ്റിൽ എയർ ടാക്സി സർവീസ് നടത്താൻ യുഎസ് കമ്പനിയെ ജോബി ഏവിയേഷനെ അനുവദിക്കുന്ന കരാറിൽ ജോബിയും ദുബായുടെ ആർടിഎയും ഒപ്പുവെച്ചിരുന്നു.

അബുദാബിയിൽ, അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസും ഇവിടിഒഎൽ വിമാനങ്ങൾ രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്ന യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷനും തമ്മിലുള്ള കരാർ പ്രകാരം 60 മുതൽ 90 മിനിറ്റ് വരെ കാർ സവാരികൾക്ക് പകരം 10 മുതൽ 20 മിനിറ്റ് വരെ എടുക്കുന്ന എയർടാക്‌സികൾ 2025ഓടെ സർവീസ് നടത്തും.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) യുഎസ് ആസ്ഥാനമായുള്ള ഏവിയേഷൻ കമ്പനിയായ ജോബി ഏവിയേഷനും തമ്മിലുള്ള ധാരണയെത്തുടർന്ന് 2025 ഡിസംബറോടെ ദുബായിലും എയർ ടാക്സികൾ ആരംഭിക്കാനാകും. ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, ദുബായ് മറീന, പാം ജുമൈറ തുടങ്ങിയ പ്രധാന ലൊക്കേഷനുകൾക്ക് സമീപം നാല് വെർട്ടിപോർട്ട് സ്റ്റേഷനുകൾ ഉണ്ടാകും. കാറിൽ 45 മിനിറ്റ് എടുക്കുന്ന യാത്രാ നിരക്ക് വിമാനത്തിൽ 10 മിനിറ്റായി കുറയ്ക്കും.

3. അൽ മക്തൂം പാലം അറ്റകുറ്റപ്പണികൾ തീരും
ദുബായിലെ അൽ മക്തൂം പാലത്തിലെ അറ്റകുറ്റപ്പണികൾ 2025 ജനുവരി പകുതിയോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുകയും പുതിയ സാലിക് ഗേറ്റുകൾ നഗരത്തിൽ ഇതിനകം പ്രവർത്തനക്ഷമമാകുകയും ചെയ്തതോടെ ദുബായിലെ റോഡ് ഗതാഗതം സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നുത്.

4. അബുദാബിയിൽ സ്മാർട്ട് യാത്രാ സംവിധാനം
അബുദാബിയിലെ സായിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ബയോമെട്രിക് സ്മാർട്ട് ട്രാവൽ സംവിധാനം 2025ൽ എല്ലാ സുരക്ഷാ, പ്രവർത്തന ടച്ച് പോയിന്റുകളിലേക്കും എല്ലാ എയർലൈനുകളിൽ നിന്നുമുള്ള യാത്രക്കാരിലേക്കും വ്യാപിപ്പിക്കും. ഇത്തിഹാദ് എയർവേയ്സിലെയും മറ്റ് അഞ്ച് എയർലൈനുകളിലെയും യാത്രക്കാർക്കായി ഫ്യൂച്ചറിസ്റ്റിക് സിസ്റ്റം ഘട്ടം ഘട്ടമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2025ൽ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും അവരുടെ ഇമിഗ്രേഷൻ പ്രക്രിയ പൂർത്തിയാക്കാനും ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഷോപ്പിങ് നടത്താനും എയർപോർട്ട് ലോഞ്ചുകൾ ഉപയോഗിക്കാനും അവരുടെ ബോർഡിങ് പാസോ പാസ്പോർട്ടോ ചെക്ക്പോസ്റ്റുകളിലൊന്നും വെരിഫിക്കേഷനായി എടുക്കേണ്ട ആവശ്യമില്ല.

5. പ്ലാസ്റ്റിക് നിരോധനം വിപുലീകരിക്കും
അടുത്ത വർഷം ദുബായിലെ ഈറ്റിങ് ഔട്ട് അനുഭവത്തിലും ചില പ്രധാന മാറ്റങ്ങളുണ്ടാകും. പ്ലാസ്റ്റിക്ക് നിരോധനത്തോടെ സ്‌റ്റൈറോഫോം കണ്ടെയ്നറുകൾ, പ്ലാസ്റ്റിക് ടേബിൾ കവറുകൾ, പ്ലാസ്റ്റിക് സ്ട്രോകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന സ്‌റ്റൈറോഫോം കപ്പുകൾ എന്നിവയുടെ ഉപയോഗത്തിന് വിലക്കുണ്ട്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ദുബായിൽ നിരോധനം ഏർപ്പെടുത്തിയതിന്റെ ഭാഗമായാണിത്. ഈ വർഷം ജൂൺ മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾ നിരോധിച്ചിട്ടുണ്ട്.

6. ഡിജിറ്റൽ നോൾ കാർഡുകൾ വിപുലീകരിക്കും
ദുബായിലെ മെട്രോകളുടെയും ബസുകളുടെയും സ്ഥിരം ഉപയോക്താക്കൾക്കും അവരുടെ ഫോണുകൾ അടുത്ത വർഷം നോൽ കാർഡായി ഉപയോഗിക്കാനാവും. ഡിജിറ്റൽ നോൾ കാർഡ് സംരംഭം 2025ൽ എല്ലാ ഫോൺ ഉപയോക്താക്കൾക്കും ലഭ്യമാകും. നിലവിൽ അത് സാംസങ്ങിന് മാത്രമേ ലഭ്യമാകൂ. യാത്രയ്ക്കു പുറമെ, പലചരക്ക് കടകളിൽ ഷോപ്പിംഗ് നടത്താനും പാർക്കിങ്ങിന് പണം നൽകാനും ദുബായിലെ പബ്ലിക് പാർക്കുകളിൽ പ്രവേശിക്കാനും കാർഡ് ഉപയോഗിക്കാം.

7. പൊതു ബസ് സ്റ്റോപ്പുകളിൽ സൗജന്യ വൈഫൈ
എമിറേറ്റിലെ പ്രധാന ബസ് സ്റ്റേഷനുകളിലേക്ക് സൗജന്യ പബ്ലിക് വൈഫൈ വ്യാപിപ്പിക്കും. നിലവിൽ നാല് ബസ് സ്റ്റേഷനുകളിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. 2025ൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും ദുബായ് ആർടിഎ പ്രഖ്യാപിച്ചു.

8. പുതിയ സാലിക്ക് ചാർജുകൾ
അഞ്ച് പാലങ്ങളുടെ നിർമ്മാണവും ഏഴ് മേഖലകളിലെ റോഡുകളുടെ വിപുലീകരണവും ഉൾപ്പെടുന്ന അൽ ഖൈൽ റോഡ് വികസന പദ്ധതിയുടെ പൂർത്തീകരണത്തെ തുടർന്ന് പുതിയ സാലിക് ടോൾ ഗേറ്റുകൾ സജീവമായി. 2025 ഫെബ്രുവരി മുതൽ, ‘വേരിയബിൾ റോഡ് ടോൾ പ്രൈസിങ് സിസ്റ്റം’ ദുബായിലും പ്രാബല്യത്തിൽ വരും. ഇതുപ്രകാരം പ്രവൃത്തിദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ ഓരോ ക്രോസിങ്ങിനും ആറ് ദിർഹവും പ്രവൃത്തിദിവസങ്ങളിലെ തിരക്കില്ലാത്ത സമയങ്ങളിൽ ഓരോ ക്രോസിംഗിനും നാല് ദിർഹമും ഞായറാഴ്ചകളിൽ ഒരു ക്രോസിങ്ങിന് നാല് ദിർഹമുമാണ് സാലിക് ചാർജ്. രാവിലെ ഒന്നുമുതൽ ആറുവരെ ടോൾ ഈടാക്കില്ല.

9. ദുബായിൽ പുതിയ പാർക്കിങ് നിരക്കുകൾ
2025 മാർച്ച് മുതൽ, പാർക്കിങ് സ്ഥലങ്ങൾ സ്റ്റാൻഡേർഡ്, പ്രീമിയം, ഗ്രാൻഡ് ഇവന്റ് പാർക്കിങ് എന്നിങ്ങനെ പുതിയ പാർക്കിങ് നിരക്കുകളും ദുബായിൽ പ്രാബല്യത്തിൽ വരും. 2025 മാർച്ച് അവസാനം മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.

10. യുഎഇയിൽ പുതിയ ഇവി ചാർജിങ് ഫീസ്
സമീപത്തെ ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്താനും തത്സമയ ചാർജർ ലഭ്യത പരിശോധിക്കാനും പേയ്മെന്റുകൾ നടത്താനും സഹായിക്കുന്ന യുഎഇവി എന്ന ഒരു ഉപയോക്തൃ-സൗഹൃദ മൊബൈൽ ആപ്പ് യുഎഇ അവതരിപ്പിക്കും. യുഎഇയുടെ ആദ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിങ് ശൃംഖലയായ യുഎഇവി, ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം നിശ്ചയിച്ച പുതിയ ചാർജിങ് താരിഫുകൾ പ്രഖ്യാപിച്ചു. 2025 ജനുവരി മുതൽ ഇവ പ്രാബല്യത്തിൽ വരും.

11. ദുബായിൽ മലിനജല ഫീസ് വർധിപ്പിക്കുന്നുദുബായ് മുനിസിപ്പാലിറ്റി നിയന്ത്രിക്കുന്ന പ്രദേശങ്ങളിലെ താമസക്കാരിൽ നിന്നും ബിസിനസുകാരിൽ നിന്നും 2025 ജനുവരി മുതൽ ഉയർന്ന മലിനജല ചാർജുകൾ ഈടാക്കും. മൂന്ന് വർഷത്തിനുള്ളിൽ ഈ വർധനവ് ഘട്ടം ഘട്ടമായി വരും, ഇത് ജല, വൈദ്യുതി ബില്ലുകളിൽ പ്രതിഫലിക്കും. 2025-ൽ ഓരോ ഗാലനും 1.5 ഫിൽസ്, 2026ൽ ഓരോ ഗാലനും 2 ഫിൽസ്, 2027ൽ ഒരു ഗാലണിന് 2.8 ഫിൽസ് എന്നിങ്ങനെയായിരിക്കും വർധനവ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top