UAE Law; ജോലിക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജീവനക്കാരന് നഷ്ടപരിഹാരം. മൂന്നുലക്ഷം ദിര്‍ഹം നഷ്ടപരിഹാരമായി സ്ഥാപനം നല്‍കണമെന്ന് അബുദാബി ഫാമിലി സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കേസസ് കോടതി വിധിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
അപകടത്തില്‍ ജീവനക്കാരന് കൈകള്‍ക്കും നട്ടെല്ലിനും പരിക്കേറ്റിരുന്നു. മതിയായ തൊഴില്‍സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്ഥാപനത്തിന് വീഴ്ച പറ്റിയതായി കോടതി കണ്ടെത്തി. 4,20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് ജീവനക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരന്റെ ശാരീരികപ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.