UAE LAW; വിമാനത്താവളത്തില്‍ വെച്ച് കഞ്ചാവുമായി പിടികൂടിയ സിറിയന്‍ പൗരനെ കോടതി വെറുതെ വിട്ടു. യുഎഇയിലെ മയക്കുമരുന്ന് വിരുദ്ധ നിയമപ്രകാരമാണ് ശിക്ഷയില്‍ ഇളവ് നല്‍കിയത്. 2024 മാര്‍ച്ച് 3 നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ വെച്ച് കഞ്ചാവ് കലര്‍ത്തിയ ഉത്പന്നങ്ങളുമായി ഇയാളെ പിടികൂടിയത്.
പരിശോധനയിൽ യുഎഇ നിയമപ്രകാരം നിയന്ത്രിത മയക്കുമരുന്നായി പട്ടികപ്പെടുത്തിയിരിക്കുന്ന കഞ്ചാവ് ഓയിൽ അടങ്ങിയ നിരവധി ഇ-സിഗരറ്റുകളും ഫിൽട്ടറുകളും ഉദ്യോഗസ്ഥർ കണ്ടെത്തി. കസ്റ്റഡിയിലെടുത്തെങ്കിലും അന്നുതന്നെ ജാമ്യത്തിൽ വിട്ടയച്ചു. പുരുഷൻ്റെ മൂത്രത്തില്‍ നടത്തിയ പരിശോധനയിൽ കഞ്ചാവിലെ സൈക്കോ ആക്റ്റീവ് ഘടകമായ ടെട്രാഹൈഡ്രോകണ്ണാബിനോളിൻ്റെ (ടിഎച്ച്സി) അംശം സ്ഥിരീകരിച്ചു.
തുടർന്ന്, ഏപ്രിൽ 5 ന് ഇയാളെ കസ്റ്റഡിയിലെടുത്തു. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും പ്രോസിക്യൂട്ടർമാർ ഇയാളെ ദുബായ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു. വിചാരണയ്ക്കിടെ, ഇ-സിഗരറ്റുകളുടെ രാസഘടനയെക്കുറിച്ച് അറിവില്ലാതെ ഏഥൻസിൽ നിന്ന് നിയമപരമായി വാങ്ങിയതാണെന്നും അവ വ്യക്തിഗത ഉപയോഗത്തിന് വേണ്ടി മാത്രമാണെന്നും ഇയാൾ അവകാശപ്പെട്ടു.
കോടതിയിൽ സമർപ്പിച്ച ഫോറൻസിക് റിപ്പോർട്ടില്‍ സിഗരറ്റ് നിര്‍മിച്ചതിന് ശേഷം മയക്കുമരുന്ന് ചേർത്തതാണോ അതോ അവയുടെ യഥാർഥത്തില്‍ ഉള്ളതാണോയെന്ന് കൃത്യമായി നിർണ്ണയിക്കാൻ കഴിഞ്ഞില്ല. ഈ അവ്യക്തത പ്രതിക്ക് അനുകൂലമാക്കി. ” പ്രതിയെ കുറ്റങ്ങളില്‍നിന്ന് കോടതി വെറുതെവിട്ടു.