UAE LAW; യുഎഇയിൽ പൊതുമാപ്പ് ലഭിച്ചവർ ഡിസംബർ 31 വരെ കാത്തിരിക്കരുത്: പണി കിട്ടും
UAE LAW; യുഎഇയിലെ അനധികൃത താമസക്കാർക്ക് രാജ്യം വിടാൻ ലഭിച്ച പൊതുമാപ്പ് അവസരം മുതലാക്കി എത്രയും വേഗം രാജ്യം വിടണമെന്ന് നിർദേശം. ഇവർക്കു രാജ്യത്ത് നിന്ന് പോകാനുള്ള സമയം ഡിസംബർ 31 വരെ നീട്ടി നൽകിയിരുന്നു. എന്നാൽ ഈ സമയം വരെ കാത്തിരിക്കരുതെന്നും, വിമാന നിരക്ക് ഉയരുന്നതിനാൽ എത്രയും വേഗം രാജ്യത്ത് നിന്ന് പോകണമെന്നുമാണ് താമസ കുടിയേറ്റ വകുപ്പ് നിർദേശം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
നാട്ടിലേക്കു പോകേണ്ടവർ എത്രയും വേഗം രേഖകൾ ശരിയാക്കി പൊതുമാപ്പ് നേടണമെന്നും ജിഡിആർഎഫ്എ മുന്നറിയിപ്പ് നൽകി. എക്സിറ്റ് പാസിന്റെ കാലാവധി പൊതുമാപ്പ് കഴിയുന്നതോടെ അവസാനിക്കും. ഇപ്പോൾ എക്സിറ്റ് പാസ് ലഭിച്ചവർക്ക് ജോലി ലഭിക്കുകയാണെങ്കിലും പാസിന്റെ കാലാവധി റദ്ദാക്കും.
എക്സിറ്റ് പാസ് ലഭിച്ചവർക്ക് യുഎഇയിൽ ജോലി കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ സ്വന്തം നാട്ടിലേക്കു നിർബന്ധമായും മടങ്ങണം. എന്നാൽ, പിന്നീട് ഇവർക്ക് വീസ ലഭിച്ചാൽ വിലക്കില്ലാതെ മടങ്ങിയെത്താൻ സാധിക്കും.
വിവിധ രാജ്യങ്ങളുടെ കോൺസുലേറ്റുകളുമായി താമസകുടിയേറ്റ വകുപ്പ് ഇക്കാര്യത്തിൽ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. അനധികൃത താമസക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ കൂടിയാണിത്. ഇന്ത്യൻ കോൺസുലേറ്റിൽ ആഴ്ചയിൽ 5 ദിവസം സഹായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഉച്ചയ്ക്കു 12 വരെയാണ് സഹായം കേന്ദ്രത്തിന്റെ പ്രവർത്തനം.
Comments (0)