Posted By Nazia Staff Editor Posted On

uae law; യുഎഇയിൽ കുട്ടികളെ സ്വന്തം വാഹനത്തില്‍ സ്‌കൂളിലെത്തിക്കുന്നവര്‍ ശ്രദ്ധിക്കുക: ഇനി ഈ നിയമം നിർബന്ധമായും പാലിക്കണം

Uae law; അബൂദബി: കുട്ടികളെ സ്വന്തം വാഹനത്തില്‍ സ്‌കൂളിലെത്തിക്കുന്നവര്‍ ചൈല്‍ഡ് സീറ്റ് ഒരുക്കണമെന്ന് ഏര്‍ലി ചൈല്‍ഡ്ഹുഡ് അതോറിറ്റിയുടെ നോട്ടിസ്. രക്ഷിതാക്കള്‍ക്കും നഴ്‌സറികള്‍ക്കും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കി. ചെറിയ കുട്ടികളെ ചൈല്‍ഡ് സീറ്റില്‍ ബെല്‍റ്റിട്ട് ഇരുത്തണം, വാഹനത്തിന്റെ ഡോര്‍ ചൈല്‍ഡ് ലോക്ക് ചെയ്യണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. കുട്ടികളുടെ യാത്ര സുരക്ഷിതമാക്കുന്നതില്‍ പ്രധാന ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കാണെന്നും ഏര്‍ലി ചൈല്‍ഡ്ഹുഡ് അതോറിറ്റി വ്യക്തമാക്കുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

2017 മുതല്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നാണ് നിയമം. നിയമലംഘകര്‍ക്ക് 400 ദിര്‍ഹം പിഴയും ഡ്രൈവറുടെ ലൈസന്‍സില്‍ 4 ബ്ലാക്ക് മാര്‍ക്കുമാണ് ശിക്ഷ. 4 വയസ് തികയാത്ത കുട്ടികള്‍ ചൈല്‍ഡ് സീറ്റിലാണ് ഇരിക്കുന്നതെന്ന് വാഹനമോടിക്കുന്നവര്‍ ഉറപ്പാക്കണം, 10 വയസാകാത്ത കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തരുത്. പൊതു ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

കുട്ടികള്‍ വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിയമത്തെക്കുറിച്ച് 55% രക്ഷിതാക്കളും ബോധവാന്മാരല്ലെന്ന് സര്‍വേയില്‍ അതോറിറ്റി കണ്ടെത്തി. മണിക്കുറില്‍ 50 കിലോമീറ്റര്‍ വേഗത്തിലോടുന്ന വാഹനം അപകടത്തില്‍പെട്ടാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത കുട്ടിക്ക് 10 മീറ്റര്‍ ഉയരത്തില്‍ നിന്നു വീഴുന്നതിനു തുല്യമായ പരുക്കുണ്ടാകുമെന്നാണ് പഠന റിപ്പോര്‍ട്ട്. വാഹനത്തിന്റെ വേഗം കൂടുന്നതിനനുസരിച്ച് പരുക്കും ഗുരുതരമാകും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

സീറ്റ് ബെല്‍റ്റ് ധരിക്കുന്നതു വഴി തലച്ചോറിനും സുഷുമ്‌ന നാഡിക്കും ഏല്‍ക്കുന്ന പരുക്കിന്റെ തീവ്രത കുറയ്ക്കാമെന്ന പഠന റിപ്പോര്‍ട്ടും മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2019ല്‍ ആണ് കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉന്നമനം ലക്ഷ്യമിട്ട് അബൂദബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നിയമപ്രകാരം ഏര്‍ലി ചൈല്‍ഡ്ഹുഡ് അതോറിറ്റി നിലവില്‍ വന്നത്.

https://www.expattechs.com/the-best-app-for-uae-national-day-photo-wishes/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *