Uae law:ഉറ്റവർ മരിച്ചാൽ അഞ്ച് ദിവസം ശമ്പളത്തോടുകൂടിയ അവധി; യുഎഇയിൽ പുതിയ നിയമം


Uae law;ദുബൈ: ഭാര്യയോ ഭർത്താവോ മരിച്ചാൽ അഞ്ച് ദിവസം ശമ്പളത്തോടുകൂടിയ അവധി ലഭിക്കാൻ എല്ലാ തൊഴിലാളികളഉം അർഹരാണെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. ഉറ്റവർ മരിച്ച ദിവസം മുതലാണ് അ‍‍ഞ്ച് ദിവസത്തെ അവധി കണക്കാക്കുക. അതേസമയം, മാതാവ്, പിതാവ്, മക്കൾ, സഹോദരൻ, സഹോദരി, മുത്തച്ഛൻ, മുത്തശ്ശി, പൗത്രൻ, പൗത്രി എന്നിവരിലാരെങ്കിലും മരിച്ചാലും 3 ദിവസത്തെ അവധി മാത്രമല്ല, 3 ദിവസത്തെ ശമ്പളവും നൽകണമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിൽ പുതിയ നിയമം.

കുഞ്ഞ് ജനിക്കുമ്പോൾ, പരിചരണത്തിനായി മാതാപിതാക്കൾക്ക് 5 ദിവസത്തെ അവധി നൽകണം, അത് ഒന്നിച്ചോ കുഞ്ഞ് ജനിച്ച ദിവസം മുതൽ 6 മാസത്തിനുള്ളിലോ നൽകിയാൽ മതിയാകും. അതേസമയം, രാജ്യത്തെ അംഗീകൃത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ പരീക്ഷ എഴുതുന്നതിന് 10 ദിവസം വരെ അവധി നൽകാനും മന്ത്രാലയം അനുമതി നൽകി.

2 വർഷം കാലാവധിയുള്ള വീസയിൽ ജോലിയിൽ പ്രവേശിച്ചവർക്ക് മാത്രമായിരിക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കുക. ദേശീയ പരിശീലന പദ്ധതികളിൽ പങ്കെടുക്കുന്നതിനായി സ്വദേശികൾക്ക് ശമ്പളത്തോടുകൂടിയുള്ള അവധി നൽകണമെന്നും സ്വകാര്യ കമ്പനികൾക്കു മന്ത്രാലയം നിർദേശം നൽകി. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള രേഖകൾ അടിസ്ഥാനമാക്കിയാണ് അവധി നൽകേണ്ടത്.

വാർഷിക അവധി നൽകാതെ തൊഴിലാളികളെ ബുദ്ധിമുട്ടിക്കരുതെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. 2 വർഷം കഴിഞ്ഞിട്ടും തൊഴിലാളികൾക്ക് അവധി നൽകാതിരിക്കുന്നത് നിയമലംഘനമാണ്, അതേസമയം അവധിക്കു പകരം പണമെന്ന വ്യവസ്‌ഥ കമ്പനികളുടെ നിയമത്തിലുണ്ടെങ്കിൽ ഇതു ബാധകമല്ലെന്നും മന്ത്രാലയം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top