Uae lottery; യുഎഇ ലോട്ടറിയുടെ ആദ്യ 1 മില്യൺ ദിർഹം സമ്മാനം ദുബായിലുള്ള പീർ മുഹമ്മദ് അസം (41) ഇന്ത്യൻ പ്രവാസിക്ക് ലഭിച്ചു. ദുബായിലെ ഒരു പബ്ലിക് യൂട്ടിലിറ്റി കമ്പനിയിൽ സീനിയർ ഇലക്‌ട്രീഷ്യനായി ജോലി ചെയ്ത് വരികയാണ് പീർ മുഹമ്മദ്.
20 സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് അവസാന നറുക്കെടുപ്പിൽ പ്രവേശിച്ചതെന്നും, ഇതാദ്യമായാണ് യുഎഇ ലോട്ടറിയിൽ കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പങ്കെടുത്ത ആദ്യത്തെ നറുക്കെടുപ്പിൽ തന്നെ ഞങ്ങൾക്ക് വലിയ ഭാഗ്യമുണ്ടായെന്നും 1 മില്യൺ ദിർഹം 20 ആയി വിഭജിക്കുമെന്നും അദ്ദേഹം പറഞ്ഞു.