പലിശ നിരക്ക് കുറച്ച് യുഎഇ; പ്രവാസികള്‍ക്ക് എങ്ങനെ പ്രയോജനപ്പെടും?

യുഎസ് ഫെഡറൽ റിസര്‍വ്വിന് പിന്നാലെ യുഎഇ സെന്‍ട്രൽ ബാങ്കും പലിശ നിരക്ക് അര ശതമാനം കുറച്ചിരിക്കുകയാണ്. 5.4 ശതമാനമായിരുന്ന പലിശ നിരക്ക് 4.9 ശതമാനമായാണ് സെന്‍ട്രൽ ബാങ്ക് ഓഫ് യുഎഇ കുറച്ചത്. 2024 സെപ്റ്റംബര്‍ 19 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

പലിശ നിരക്ക് കുറയുമ്പോള്‍ സാമ്പത്തിക മേഖലയിൽ പുത്തന്‍ ഉണര്‍വ്വ് ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.

യുഎഇയിലെ പലിശ നിരക്ക് കുറയുമ്പോള്‍ പ്രവാസികള്‍ക്ക് എന്തെങ്കിലും നേട്ടങ്ങള്‍ ലഭിക്കുമോ എന്ന ചോദ്യമാണ് പലരുടെയും മനസ്സിലുള്ളത്. യുഎഇയിലെ സാമ്പത്തിക മേഖലയിൽ ഉണര്‍വ്വുണ്ടാകുന്നത് വഴി മലയാളികളുള്‍പ്പടെ യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സ്വഭാവികമായും നേട്ടങ്ങളുണ്ടാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *