Uae minstry of community development;പുറത്തിറങ്ങുമ്പോൾ ഇത് മറക്കല്ലേ; യുഎഇ രാജ്യത്തെ പുതിയ ചലഞ്ചിനെക്കുറിച്ച് നിങ്ങളറിഞ്ഞോ?

Uae minstry of community development:അബുദാബി: തങ്ങളുടെ സംസ്‌കാരത്തോടും വ്യക്തിത്വത്തോടുമുള്ള ആദരവ് കൂടുതൽ ദൃഢമാക്കാനുള്ള ശ്രമത്തിലാണ് യു എ ഇ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് മന്ത്രാലയം. ഒരു ‘കമ്മ്യൂണിറ്റി ചലഞ്ച്’ ആരംഭിച്ചിരിക്കുകയാണ് അധികൃതർ ഇപ്പോൾ.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

തങ്ങളുടെ രാജ്യത്തെ പുരുഷന്മാരും ആൺകുട്ടികളും പുറത്തുപോകുമ്പോൾ ഘൂത്ര (‘ghutrah’) ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ ചലഞ്ച്. ഇത് അവിടെ വൈറലാകുകയും ചെയ്തു. കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേരാണ് ഇത് ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K


പരമ്പരാഗത ശിരോവസ്ത്രമായ ഘൂത്രയ്ക്ക് ഏറെ സാംസ്‌കാരിക പ്രാധാന്യമുണ്ട്. ഇവിടത്തെ പുരുഷന്മാരുടെ ഏറ്റവും പഴയ വസ്ത്രധാരണ രീതികളിലൊന്നാണിത്. ഇത് ധരിക്കാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് മുമ്പൊക്കെ അനാദരവായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. പരമ്പരാഗത വസ്ത്രധാരണത്തിന്റെ പ്രാധാന്യം ക്യാമ്പയിൽ എടുത്തുകാണിക്കുന്നു. #CommutiyChallenge എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഫോട്ടോ പങ്കുവയ്ക്കാനാണ് ചലഞ്ച്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

‘നമ്മുടെ ഐഡന്റിറ്റിയും സംസ്‌കാരവും സംരക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രശംസനീയമായ ശ്രമമാണ് കമ്മ്യൂണിറ്റി ചലഞ്ച്. ഇത് യുവതലമുറയെ നമ്മുടെ പൈതൃകവുമായി ബന്ധിപ്പിക്കുന്നു.’- അജ്‌മാനിൽ നിന്നുള്ള ഖാലിദ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു.


‘ഈ ചലഞ്ചിന് മാതാപിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും എന്തിന് യുവാക്കളിൽ നിന്നുപോലും വലിയ പിന്തുണയുണ്ടായി.’- കണ്ടന്റ് ക്രീയേറ്ററായ അബ്ദുൾറഹ്മാൻ വാദി പ്രതികരിച്ചു. ഈ ക്യാമ്പെയ്ൻ ഒരു പ്രാദേശിക സന്ദേശം മാത്രമല്ലെന്നും മറ്റും അഭിപ്രായമുയരുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version