UAE Money exchange; യുഎഇ പ്രവാസികൾക്ക് ഇനി നാട്ടിലേക്ക് എളുപ്പത്തിൽ പണമയക്കാം: എങ്ങനെയെന്നിതാ…
യുഎഇയിലുള്ള ഇന്ത്യക്കാർക്ക് ഇതാ സന്തോഷവാർത്ത. ഇനി നാട്ടിലേക്ക് എളുപ്പത്തിൽ പണമയക്കാം. ഡിജിറ്റൽ വാലറ്റും ഫിൻടെക് പ്ലാറ്റ്ഫോമുമായ കരീം പേയിലൂടെയാണ് (Careem Pay) ഇത് സാധ്യമാകുക. കരീം പേയിലൂടെ യുഎഇ നിവാസികൾക്കും പ്രത്യേകിച്ച് ഇന്ത്യക്കാരായ പ്രവാസികൾക്കും നാട്ടിലേക്ക് ഇനി എളുപ്പത്തിൽ പണമയക്കാം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്ത്തുമ്പിലെത്താന് ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഇതിനായുള്ള പുതിയ ഫീച്ചർ കരീം പേയിലൂടെ പുതുതായി അവതരിപ്പിച്ചു. റിയൽ എസ്റ്റേറ്റ് ബില്ലുകൾ, പരിപാടികൾ ബുക്ക് ചെയ്യുന്നത്, സ്കൂൾ – യൂണിവേഴ്സിറ്റി ഫീസ് അടയ്ക്കൽ തുടങ്ങിയ എല്ലാത്തരം ആവശ്യങ്ങളും ഇന്ത്യയിലേക്ക് തൽക്ഷണം അയക്കാൻ പുതുതായി ആരംഭിച്ച ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു. 2023ൽ ആരംഭിച്ച കരീം പേയുടെ പണമടയ്ക്കൽ സേവനത്തിലൂടെ ഇപ്പോൾ ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ പണമയക്കാം.
കൂടാതെ, പണമടയ്ക്കുന്ന ഉപയോക്താക്കൾക്കായി ഒരു റഫറൽ പ്രോഗ്രാമുമുണ്ട്. പുതിയ ഉപഭോക്താക്കൾക്ക് അവരുടെ കരീം പേ വാലറ്റിൽ 2,000 ദിർഹം വരെ ക്രെഡിറ്റ് ചെയ്യുന്നതിനായി ഒരു റഫറൽ ലിങ്ക് വഴി വിദേശത്തേക്ക് പണം അയയ്ക്കാം. കരീം പേയുടെ അന്താരാഷ്ട്ര പണമയക്കൽ സേവനങ്ങൾ ഇതിനോടകം തന്നെ സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ജർമ്മനി എന്നിവയുൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ ഉടൻ ചേർക്കും.
‘സിംഗിൾ യൂറോ പേയ്മെൻ്റ് ഏരിയ’ വഴി യുഎഇ നിവാസികൾക്ക് എളുപ്പത്തിൽ ബാങ്ക് വഴി കൈമാറ്റം നടത്താം. അതായത്, ഒരു ഇടപാടിൽ 150,000 ദിർഹം വരെയും പ്രതിമാസം 450,000 ദിർഹം വരെയും എളുപ്പത്തിൽ അയക്കാം. പരമ്പരാഗത ബാങ്ക് ട്രാൻസ്ഫറുകളേക്കാൾ 50 ശതമാനം കുറഞ്ഞ നിരക്കിൽ മിനിറ്റുകൾക്കുള്ളിൽ ഇത് ചെയ്യാനാകും. 30 മിനിറ്റുകൾക്കുള്ളിൽ ഈ ഇടപാട് പൂർത്തിയാകും.
Comments (0)