
UAE National Day Dubai reserves 4 beaches;യുഎഇ ദേശീയ ദിനം: 4 ബീച്ചുകള്‍ കുടുംബങ്ങള്‍ക്ക് മാത്രമായി റിസര്‍വ് ചെയ്ത് ദുബൈ
UAE National Day Dubai reserves 4 beaches;ദുബൈ: നാല് ദിവസത്തെ ദേശീയ ദിന വാരാന്ത്യത്തില്‍ ദുബൈയിലെ നാല് പൊതു ബീച്ചുകള്‍ കുടുംബങ്ങള്‍ക്ക് മാത്രമായി സംവരണം ചെയ്യും.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ ഈ ബീച്ചുകള്‍ സംവരണം ചെയ്യുക. ജുമൈറ ബീച്ച് 2, ജുമൈറ 3, ഉമ്മു സുഖീം 1, ഉമ്മു സുഖീം 2 എന്നിവയാണ് സംവരണം ചെയ്തിരിക്കുന്ന ബീച്ചുകള്‍.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഈ വര്‍ഷം മുതല്‍ ഈദുല്‍ ഇത്തിഹാദ് എന്ന് വിളിക്കപ്പെടുന്ന യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യ, പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ വാരാന്ത്യം ആസ്വദിക്കാം.
ഈദുല്‍ ഇത്തിഹാദ് ആഘോഷവേളയില്‍ ദുബായിലെ പൊതു ബീച്ചുകള്‍ കുടുംബങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത് ബീച്ചുകളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റിയിലെ പബ്ലിക് ബീച്ച് ആന്‍ഡ് വാട്ടര്‍വേസ് വകുപ്പ് ഡയറക്ടര്‍ ഇബ്രാഹിം മുഹമ്മദ് ജുമാ പറഞ്ഞു. അവധി ദിനങ്ങളും ഉത്സവങ്ങളുമുള്ള അവധിക്കാലത്ത് ദുബൈയിലെ ബീച്ചുകള്‍ ആസ്വദിക്കാനുള്ള അവസരം കുടുംബങ്ങള്‍ക്ക് നല്‍കാനും ശ്രമിക്കുന്നു.
Comments (0)