Uae National flag day;യു.എ.ഇ ദേശീയ പതാക ദിനം; 30 ദിവസത്തെ ഗഭീര ആഘോഷങ്ങൾ പ്രഖ്യാപിച്ചു ദുബൈ

Uae National flag day;ദുബൈ: പതാക ദിനം മുതൽ ദേശീയ ദിനം വരെ 30 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ പ്രഖ്യാപിച്ച് ദുബൈ. പതാക ദിനമായ നവംബർ മുന്നു മുതൽ ഡിസംബർ മൂന്നു വരെയാണ് വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക. ഡിസംബർ രണ്ടിനാണ് യു.എ.ഇയുടെ 53-ാമത് ദേശീയ ദിനം.

16 സർക്കാർ, അർധ സർക്കാർ, സ്വകാര്യസ്ഥാപനങ്ങൾ ആഘോഷ പരിപാടികളുടെ ഭാഗമാകും. യു.എ.ഇയുടെ രാഷ്ട്രശിൽപികളായ ശൈഖ് സായിദ് ബിൻ സുൽ ത്താൻ ആൽ നഹ്യാൻ, ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്‌തൂം എന്നിവരെ ആദരിക്കുന്ന തിൻ്റെ ഭാഗമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ദുബൈയുടെ രണ്ടാം ഉപഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ (ഡി.എം.സി) ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്‌തൂം പറഞ്ഞു.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഡിസംബർ രണ്ട്, മൂന്ന് തീയ തികളിൽ ജെ.ബി.ആർ ബീച്ച്, അൽ സഈഫ്, ഹത്ത, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, ദുബൈ ഫ്രെയിം, ദുബൈ സഫാരി പാർക്ക്, ക്ലോക്ക് ടവർ റൗണ്ട് എബൗത പരിപാടികളും താമസക്കാർക്കും ആസ്വദിക്കാം.ദുബൈ ഗ്ലോബൽ വില്ലേജിൽ എല്ലാ ദിവസവും വെടിക്കെട്ടുണ്ടാകും. കൂടാതെ, ബീച്ച് കാന്റീൻ, റൈപ് മാർക്കറ്റ്, വിന്റ്റർ വണ്ടർലാൻഡ് തുടങ്ങിയ നിരവധി സീസണൽ മാർക്കറ്റുകളും ആഘോഷങ്ങളുടെ ഭാഗമായി പ്രവർത്തിക്കും. പ്രാദേശിക രുചികൾക്കൊപ്പം ഇമാറാത്തി ആഘോഷങ്ങളും ഇവിടങ്ങളിൽ നിന്ന് അനുഭവിച്ചറിയാം. വത്തനി അൽ ഇമാറാത്തുമായി സഹകരിച്ച് ഡിസംബർ രണ്ടിന് സിറ്റി വാൾക്കിൽ ദേശീയ ദിന പരേഡ് സംഘടിപ്പിക്കും. ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബൈ കൾച്ചർ) ഹത്ത ഹെറിറ്റേജ് വില്ലേ ജിൽ പ്രത്യേക ആഘോഷ പരി പാടികളും ദേശീയ ദിനത്തോ ടനുബന്ധിച്ച് സംഘടിപ്പിക്കും.

ഷിന്ദഗ മ്യൂസിയത്തിലും ഇത്തിഹാദ് മ്യൂസിയത്തിലും ഭൂതകാലത്തെയും വർത്തമാന കാലത്തെയും ബന്ധിപ്പിക്കുന്ന വിവിധ സാംസ്കാരിക പരിപാടികളും ദേശീയ ദിനവുമായി ബന്ധപ്പെട്ട  ആഘോഷങ്ങളും സന്ദർശകർക്ക് ആസ്വദിക്കാം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top