UAE New bridge; ഷെയ്ഖ് റാഷിദ് റോഡിനെ ഇൻഫിനിറ്റി ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന പുതിയ മൂന്നുവരി പാലം ഇന്ന് ഞായറാഴ്ച തുറന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ഇൻ്റർസെക്ഷൻ മുതൽ അൽ മിന സ്ട്രീറ്റിലെ ഫാൽക്കൺ ഇൻ്റർചേഞ്ച് വരെയുള്ള ഷെയ്ഖ് റാഷിദ് റോഡിൽ 4.8 കിലോമീറ്റർ ദൈർഘ്യമുള്ള അൽ ഷിന്ദാഘ കോറിഡോർ ഇമ്പ്രൂവെമെന്റ് പദ്ധതിയുടെ നാലാം ഘട്ടത്തിലെ സുപ്രധാന നേട്ടമാണ് പാലം. എല്ലാ പാതകളിലൂടെയും മണിക്കൂറിൽ 19,400 വാഹനങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുള്ള 3.1 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് പാലങ്ങളുടെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുന്നു.