UAE New law; യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇനി വിസ പുതുക്കാനും ആരോഗ്യ ഇൻഷുറൻസ് നിർബന്ധം: വിശദാംശങ്ങൾ ചുവടെ

UAE New law; യുഎഎയിലെ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്ന നിയമം പ്രാബല്യത്തിൽ. നേരത്തെ തന്നെ അബുദാബി, ദുബായ് എന്നീ എമിറേറ്റുകളില്‍ നിലവിലുള്ള ഈ നിയമം ഷാര്‍ജ, അജ്‌മാന്‍, ഉമുല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലേക്ക് കൂടി വ്യാപിപ്പിച്ചു കൊണ്ടാണ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

കഴിഞ്ഞ ഡിസംബർ 16-ന് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്, പോർട്ട് സെക്യൂരിറ്റി, ആരോഗ്യ, പ്രതിരോധ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഒരു കാബിനറ്റിനെ അടിസ്ഥാനമാക്കി ഇക്കാര്യം പ്രഖ്യാപിച്ചത്. തുടർന്ന് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും അറിയിച്ചിരുന്നു.

യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്കും, മലയാളികൾക്കും ഏറെ പ്രയോജനപ്രദമാകുന്ന തീരുമാനം കൂടിയാണിത്. കാരണം ഇത്തരത്തിൽ നിർബന്ധിത ഇൻഷുറൻസിന്റെ ചിലവ് വഹിക്കേണ്ടത് തൊഴിലുടമയാണ്. ജീവനക്കാരിൽനിന്ന് കമ്പനികൾ ഇതിനായി പണം ഈടാക്കാൻ പാടില്ല. ജീവനക്കാരുടെ ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്.

പുതിയ നിയമം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ ഇനിയും ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകിയില്ലെങ്കിൽ ആളൊന്നിന് മാസത്തിൽ 500 ദിർഹം വീതം പിഴ ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വടക്കൻ എമിറേറ്റുകളിലേക്ക് കൂടി നിയമം ബാധകമാക്കിയതോടെ പ്രവാസികൾക്ക് ത് കൂടുതൽ ഗുണകരമാവും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version