ഗ്ലോബൽ വില്ലേജിൽ ഫെസ്റ്റിവൽ പാർക്ക് ന്യൂ ഇയർ ഈവ് പരിപാടികളിളോടനുബന്ധിച്ച് ഡിസംബർ 31ന് രാത്രി 7 സമയങ്ങളിൽ 7 വെടിക്കെട്ട് നടത്തുമെന്ന് അധികൃതർ അറിയിച്ചു. രാത്രി 8 മണി, രാത്രി 9 മണി, രാത്രി 10 മണി, രാത്രി 10.30, രാത്രി 11 മണി, രാവിലെ 12 മണി, ഒരു മണി എന്നീ സമയങ്ങളിലാണ് വെടിക്കെട്ട് ഉണ്ടാകുക.
ഗ്ലോബൽ വില്ലേജെ ഡിസംബർ 31, ചൊവ്വാഴ്ച കുടുംബങ്ങൾക്കും ദമ്പതികൾക്കും സ്ത്രീകൾക്കുമായി വൈകുന്നേരം 4 മുതൽ പുലർച്ചെ 3 വരെ തുറന്നിരിക്കും. ഏരിയൽ ഷോകൾ കൂടാതെ, സന്ദർശകർക്ക് തത്സമയ ഡിജെ പ്രകടനവും പാർക്കിലുടനീളം നിരവധി റോമിംഗ് വിനോദ പരിപാടികളും ആസ്വദിക്കാനാകും. ഡ്രാഗൺ തടാകത്തിൻ്റെ ലൈറ്റുകളും ഷൗണ്ട് ഷോകളും സന്ദർശകരെ വിസ്മയിപ്പിക്കുന്നത് തുടരും.