UAE-Oman border; ഒമാനും യു.എ.ഇക്കും ഇടയില്‍ പുതിയ കരാതിര്‍ത്തി തുറക്കുന്നു. ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റായ മുസന്ദമിനെയും യു.എ.ഇയിലെ ഫുജൈറ എമിറേറ്റിനെയും ബന്ധിപ്പിക്കുന്ന ദിബ്ബ അതിർത്തി ബുധനാഴ്ച ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്.ഒ.പി) അറിയിച്ചു.

യാത്രക്കാർക്കും ചരക്ക് കടത്തിനും ഉള്‍പ്പെടെ ദിബ്ബ അതിര്‍ത്തി വഴി ഇതോടെ സൗകര്യമൊരുങ്ങും. സുൽത്താനേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയായ മുസന്ദമിലേക്ക് അയല്‍ രാഷ്ട്രത്തില്‍നിന്നും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ കര അതിർത്തി മാർഗം തുറക്കുന്നത്. ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെയും താമസക്കാരുടെയും യാത്ര സുഗമമാക്കുന്നതിനും പുതിയ കരാതിര്‍ത്തി സഹായകമാകും.
