UAE Parking fees; ഇന്ന് മുതൽ ദുബായ് മാളിലെ പാർക്കിംഗ് ഫീസിൽ മാറ്റം

ദുബായ് മാളിന് അകത്തും പുറത്തും നിരവധി സ്ഥലങ്ങളിലും യുഎഇയുടെ റോഡ് ടോൾ ഓപ്പറേറ്റർ സാലിക്കിൻ്റെ ബോർഡുകൾ വന്നിട്ടുണ്ട്. അതിനാൽ മാളിലേക്ക് എത്തുന്ന സന്ദർശകർക്ക് ഒരു ദിവസം മുന്നേ പണം അടക്കാം പാർക്കിം​ഗ് സ്പേസ് സ്വന്തമാക്കാം. എല്ലാ പാർക്കിംഗ് പ്രവേശന കവാടങ്ങളിലും ബോർഡുകളിലും ​ഗ്രേ കളറിലും വൈറ്റ് കളറിലുമുള്ള സാലിക് ബ്രാൻഡിംഗ് സ്ഥാപിച്ചിട്ടുണ്ട്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

പാർക്കിംഗ് ഏരിയകളിൽ ദൃശ്യമായ തടസ്സങ്ങളോ ക്യാമറകളോ കണ്ടില്ല. എന്നാൽ പാർക്കിം​ഗ് ഏരിയയിൽ മറ്റ് ബാരിയേഴ്സോ ക്യാമറകളോ ഒന്നും ഇല്ല. സാലിക് കമ്പനിയുമായി സഹകരിച്ച് ജൂലൈ 1 മുതലാണ് ദുബായ് മാളിൽ പണമടച്ചുള്ള പാർക്കിംഗ് ആരംഭിക്കുന്നത്. ഗ്രാൻഡ്, സിനിമ, ഫാഷൻ പാർക്കിംഗ് എന്നിവയ്ക്ക് ഇത് ബാധകമായിരിക്കും. സബീൽ, ഫൗണ്ടൻ വ്യൂ പാർക്കിംഗുകൾ തൽക്കാലം പാർക്കിം​ഗ് സൗജന്യമായി തുടരും.

മാളിനുള്ളിൽ, നിരവധി എലിവേറ്ററുകൾക്ക് പുറത്ത് പണമടച്ചുള്ള പാർക്കിംഗിൻ്റെ നിരക്ക് സൂചിപ്പിക്കുന്ന സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ നാല് മണിക്കൂറും വാരാന്ത്യത്തിൽ ആറ് മണിക്കൂറും പാർക്കിം​ഗ് സൗകര്യം സൗജന്യമായി തുടരും. അതിനുശേഷം, മാളിൽ ഓരോ മണിക്കൂറിനും പണം ഈടാക്കും.

24 മണിക്കൂറിൽ കൂടുതൽ പാർക്കിംഗ് ഉപയോഗിക്കുന്നതിന് 20 ദിർഹം മുതൽ 1000 ദിർഹം വരെയാണ് നിരക്ക്. ഓപ്പറേറ്റർമാർ പറയുന്നതനുസരിച്ച്, പാർക്കിംഗിൽ നിന്ന് പുറത്തുകടക്കുമ്പോൾ കാറിൻ്റെ സാലിക്ക് അക്കൗണ്ടിൽ നിന്ന് പണം കുറയ്ക്കും. ദുബായ് മാൾ പാർക്കിംഗ് ആക്‌സസ് ചെയ്യാനും ഉപയോഗിക്കാനും കാറുകൾക്ക് ഒരു സാലിക് ടാഗ് ആവശ്യമാണ്. ടാഗ് ഇല്ലാത്ത കാറുകൾ എങ്ങനെ നിർത്തുമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version