UAE Parking; യുഎഇയിലെ ഈ എമിറേറ്റിൽ പേ ​പാ​ർ​ക്കി​ങ് സ​മ​യം നീ​ട്ടി; അറിയാം വിശദമായി

എ​മി​റേ​റ്റി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ പെ​യ്ഡ് പാ​ർ​ക്കി​ങ് സ​മ​യം രാ​ത്രി 12 വ​രെ നീ​ട്ടി. അ​വ​ധി ദി​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും പാ​ർ​ക്കി​ങ് ഫീ​സ് ഈ​ടാ​ക്കു​ന്ന സോ​ണു​ക​ളി​ലാ​ണ് ഫീ​സ് ന​ൽ​കേ​ണ്ട സ​മ​യം അ​ർ​ധ​രാ​ത്രി വ​രെ നീ​ട്ടി​യ​ത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ന​വം​ബ​ർ ഒ​ന്ന് മു​ത​ലാ​ണ് ഷാ​ർ​ജ​യി​ൽ പെ​യ്ഡ് പാ​ർ​ക്കി​ങ്ങി​ൻറെ പു​തി​യ സ​മ​യ​ക്ര​മം നി​ല​വി​ൽ വ​രു​ക. നേ​ര​ത്തേ രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി 10 വ​രെ​യാ​യി​രു​ന്നു ഈ ​മേ​ഖ​ല​ക​ളി​ൽ പാ​ർ​ക്കി​ങ് ഫീ​സ് ബാ​ധ​ക​മാ​യി​രു​ന്ന​ത്. തി​ര​ക്കേ​റി​യ ഈ ​മേ​ഖ​ല​ക​ളി​ൽ പാ​ർ​ക്കി​ങ് കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കാ​നാ​ണ് ഫീ​സ് ന​ൽ​കേ​ണ്ട സ​മ​യം 16 മ​ണി​ക്കൂ​റാ​യി ദീ​ർ​ഘി​പ്പി​ക്കു​ന്ന​തെ​ന്ന് ഷാ​ർ​ജ സി​റ്റി മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

അ​വ​ധി ദി​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും പാ​ർ​ക്കി​ങ്​ ഫീ​സ്​ ന​ൽ​കേ​ണ്ട ഇ​ട​ങ്ങ​ളി​ൽ നീ​ല നി​റ​ത്തി​ലു​ള്ള സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പ്ര​തി​ദി​ന പാ​ർ​ക്കി​ങ്​ ഫീ​സ്​ കൂ​ടാ​തെ എ​ല്ലാ​ദി​വ​സ​വും പാ​ർ​ക്കി​ങ്​ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ഓ​പ്​​ഷ​നു​ക​ളും ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. വ്യ​ക്തി​ക​ൾ​ക്കും ബി​സി​ന​സ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ഷ്ടാ​നു​സ​ര​ണം വി​വി​ധ പ്ലാ​നു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version