emirathi passport;യൂഎഇ പാസ്പോർട്ട് ഉടമകൾക്ക് മുൻകൂർ വിസയില്ലാതെ 179 രാജ്യങ്ങളിൽ പ്രവേശിക്കാം;എങ്ങനെയെന്നല്ലേ? അറിയാം..
emirathi passport; അബൂദബി | യു എ ഇ പാസ്‌പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന നിലയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 198 രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളുടെ ശക്തി പട്ടികപ്പെടുത്തിയ ആഗോള ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിംഗ് കമ്പനിയായ ആര്‍ടണ്‍ ക്യാപിറ്റലിന്റെ സൂചിക പ്രകാരമാണിത്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
ആഗോള സൂചിക അപ്‌ഡേറ്റ് അനുസരിച്ച്, ഇമാറാത്തി പാസ്‌പോര്‍ട്ട് ഉടമക്ക് മുന്‍കൂര്‍ വിസയുടെ ആവശ്യമില്ലാതെ 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാവും. വിസയില്ലാത്ത 133 രാജ്യങ്ങളും എത്തിച്ചേരുമ്പോള്‍ വിസ ലഭിക്കാവുന്ന 46 രാജ്യങ്ങള്‍ ഉള്‍പ്പെടെയാണിത്. ലോകത്തിലെ 90 ശതമാനം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പൗരന്മാരെ പ്രാപ്തമാക്കുന്നു. മുന്‍കൂര്‍ വിസ ആവശ്യമുള്ള രാജ്യങ്ങളുടെ എണ്ണം 19 മാത്രമാണ്. 2018 ഡിസംബര്‍ ഒന്ന് മുതല്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന നിലയില്‍ യു എ ഇ പാസ്‌പോര്‍ട്ട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
സ്പെയിനാണ് രണ്ടാം സ്ഥാനത്ത്. മുന്‍ വിസയില്ലാതെ 178 രാജ്യങ്ങളില്‍ പ്രവേശിച്ച ഈ പാസ്പോര്‍ട്ടുകാര്‍ക്കാവും. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ലക്‌സംബര്‍ഗ്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവ മൂന്നാം സ്ഥാനത്താണ്. അവര്‍ക്ക് 177-ല്‍ പ്രവേശിക്കാനാവും.
Comments (0)