Uae police;യുഎഇയിലെ പാ​ർ​ക്കി​ൽ കു​ഞ്ഞി​ന്​ ക്രൂര മ​ർ​ദ​നം;ഒടുവിൽ…

Uae police: അ​ജ്​​മാ​ൻ: പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ, അ​പ​രി​ചി​ത​യാ​യ സ്ത്രീ ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ൽ അ​തി​വേ​ഗ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ അ​ജ്​​മാ​ൻ പൊ​ലീ​സ്. കു​ട്ടി​യു​ടെ മാ​താ​വ്​ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ അ​ജ്​​മാ​ൻ പൊ​ലീ​സ്​ സം​ഭ​വ​സ്ഥ​ല​ത്ത്​ കു​തി​ച്ചെ​ത്തു​ക​യും പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും ചെ​യ്ത​ത്. പൊ​ലീ​സി​ന്‍റെ ധ്രു​ത​ഗ​തി​യി​ലു​ള്ള ന​ട​പ​ടി​യി​ൽ ന​ന്ദി അ​റി​യി​ച്ച്​ മാ​താ​വ്​ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ വി​ഡി​യോ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ്​ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

ഒ​ന്ന​ര മി​നി​റ്റി​നു​ള്ളി​ലാ​ണ്​ പൊ​ലീ​സ്​ സം​ഭ​വ സ്ഥ​ല​ത്ത്​ എ​ത്തി​യ​തെ​ന്ന്​ മാ​താ​വ്​ പ​റ​യു​ന്നു. പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ, യു​വ​തി​യു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​വ​ർ കു​ഞ്ഞി​നെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ്​ ആ​രോ​പ​ണം. അ​റ​ബ്​ വം​ശ​ജ​യാ​യ യു​വ​തി​യാ​ണ്​ ഉ​പ​ദ്ര​വി​ച്ച​തെ​ന്ന് മാ​താ​വ്​ പ​റ​ഞ്ഞു.​ സം​ഭ​വ​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ്​ പ്ര​തി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള ഉ​പ​ദേ​ശ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യെ​ങ്കി​ലും കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന്​​ മാ​താ​വ്​ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്​ യു.​എ.​ഇ വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ്​ ന​ൽ​കു​ന്ന​​തെ​ന്ന്​ അ​ജ്​​മാ​ൻ പൊ​ലീ​സ്​ ജ​ന​റ​ൽ ക​മാ​ൻ​ഡ​ന്‍റ്​ പ​റ​ഞ്ഞു. 2009ൽ ​യു.​എ.​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ന്ന​ത​ത​ല സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. കൂ​ടാ​തെ, 2011ൽ ​കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ കേ​ന്ദ്ര​വും നി​ർ​മി​ച്ചി​രു​ന്നു. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ‘വാ​ദി​മ നി​യ​മ’​ത്തി​ന്​ കീ​ഴി​ലാ​ണ്​ വ​രു​ക. ഈ ​നി​യ​മ പ്ര​കാ​രം കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കു​ക​യോ പീ​ഡി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ഒ​രു വ​ർ​ഷം വ​രെ​ ത​ട​വും 50,000 ദി​ർ​ഹം പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ 116111 എ​ന്ന ന​മ്പ​റി​ലോ ചൈ​ൽ​ഡ്​ പ്രൊ​ട്ട​ക്ഷ​ൻ സെ​ന്‍റ​ർ വെ​ബ്​​സൈ​റ്റി​ലോ അ​റി​യി​ക്കാം.

https://www.pravasinewsdaily.com/waze-app-navigation-live-traffic/

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version