Posted By Nazia Staff Editor Posted On

Uae police alert; ജാ​ഗ്രതൈ; യുഎഇ അവധിക്കാലം മുതാലാക്കാൻ പുത്തൻ മോഷണ തന്ത്രങ്ങളുമായി തസ്കര സംഘങ്ങൾ

Uae police alert; യുഎഇക്കാർ വേനൽ അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിടുന്നതിനാൽ,ഈ പീക്ക് ട്രാവൽ സീസൺ പ്രയോജനപ്പെടുത്താൻ തസ്കര സംഘങ്ങളും എത്തിയിട്ടുണ്ട്.വെള്ളിയാഴ്ച തട്ടിപ്പ് സംഘം  “നിങ്ങളുടെ പാസ്‌പോർട്ട് ഉപയോഗം ഞങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.എന്ന രീതിയിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്-ദുബൈ എന്ന പേരിൽ ബ്രോഡ്കാസ്റ്റ് സന്ദേശങ്ങൾ അയച്ചിരുന്നു:

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

“യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്ന് പുറത്തുപോകുന്നതിൽ നിന്ന് നിങ്ങളെ നിയന്ത്രിച്ചിരിക്കുന്നു. ദയവായി നിങ്ങളുടെ റസിഡൻഷ്യൽ വിലാസം അറിയിക്കുക, അല്ലാത്തപക്ഷം നിങ്ങൾക്ക്   50,000 ദിർഹം പിഴയും രാജ്യം വിടുന്നതിൽ നിന്ന് തടയുകയും ചെയ്യും,” എന്ന രീതിയിൽ വെബ് ലിങ്കും വ്യാജ സന്ദേശവും അയച്ചത്.നൈജീരിയ (+234), എത്യോപ്യ (+251) എന്നിവിടങ്ങളിൽ നിന്നുള്ള നമ്പറുകൾ ഉപയോഗിച്ചാണ്  സന്ദേശങ്ങൾ അയച്ചത് .

ജാഗ്രത പുലർത്തുക

ജിഡിആർഎഫ്എ-ദുബൈ: “(ഞങ്ങൾ) എല്ലാ ഉപഭോക്താക്കളോടും ജാഗ്രത പാലിക്കാനും സംശയാസ്പദമായ ടെക്‌സ്‌റ്റ് സന്ദേശങ്ങളോട് പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഉപദേശിക്കുന്നു. അജ്ഞാത സന്ദേശങ്ങളുമായി സംവദിക്കുന്നതോ അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോ ഒഴിവാക്കാൻ ശ്രമിക്കുക. എന്നരീതിയിൽ  ജിഡിആർഎഫ്എ-ദുബൈ, തട്ടിപ്പുകാർക്ക് ഇരയാകരുതെന്ന് നിവാസികൾക്ക് ശക്തമായ ഉപദേശം നൽകി.“കൂടുതൽ അന്വേഷണങ്ങൾക്കും പരാതികൾക്കും ഞങ്ങളെ 8005111 എന്ന നമ്പറിൽ ബന്ധപ്പെടാൻ മടിക്കരുത്,” ജിഡിആർഎഫ്എ കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *