യുഎഇയിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ വിൽപന നടത്തിയ ഒമ്പതുപേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. 343 ഗ്യാസ് സിലിണ്ടറുകളും വിൽപന നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
തെരുവുകച്ചവടക്കാരെ പിടികൂടുന്നതിൻറെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രം കണ്ടെത്തിയതെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. സുരക്ഷ നിർദേശങ്ങൾ പാലിക്കാതെ അപകടകരമായ രീതിയിലാണ് ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതും വിതരണം ചെയ്തിരുന്നതും. ഇത് വലിയ തീപിടിത്തത്തിനും ഭീകരമായ നാശനഷ്ടങ്ങൾക്കും വഴിവെക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.