UAE President ;ദുബൈ: നൂറുകണക്കിനു മനുഷ്യര്‍ നിറഞ്ഞ സദസ്സില്‍ സന്നിഹിതനായിരുന്ന തന്റെ അധ്യാപനെ തിരിച്ചറിയാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഒരു നോട്ടം മതിയായിരുന്നു. പ്രിയപ്പെട്ട അധ്യാപകന്റെ അടുത്തേക്ക് നടന്നെത്തി അദ്ദേഹത്തോട് സംസാരിക്കുന്ന പ്രസിഡന്റിന്റേയും അധ്യാപകന്റേയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

തന്റെ ബാല്യകാല അധ്യാപകനായ പ്രൊഫസര്‍ അഹമ്മദ് ഇബ്രാഹിം അല്‍ തമീമിക്ക് ഇത് അപ്രതീക്ഷിതമായ ഒരു നിമിഷമായിരുന്നു. തന്റെ അധ്യാപകനെ ആലിംഗനം ചെയ്യുകയും അദ്ദേഹത്തോട് സംസാരിക്കുകയും ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങുകയും ചെയ്യുന്ന ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ വീഡിയോ പ്രസിഡന്റിന്റെ സഹോദരനും യുഎഇ ആഭ്യന്തര മന്ത്രിയുമായ സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എക്‌സില്‍ പങ്കിട്ടിട്ടുണ്ട്.
റമദാനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പ്രതിനിധി സംഘത്തിലെയും നിരവധി ഉദ്യോഗസ്ഥരും മറ്റതിഥികളും പങ്കെടുത്തു.
He is a great leader and a greater human being..this is the definition of humanity: His Highness Sheikh Mohammed bin Zayed Al Nahyan, beloved President of the United Arab Emirates. pic.twitter.com/1Bc3lMPTkZ— Ahdeya Ahmed AlSayed (@AhdeyaAhmed) March 4, 2025
പ്രസിഡന്റ് തന്റെ അധ്യാപകനെ സന്ദര്‍ശിക്കുന്നത് ഇതാദ്യമല്ല. 2017ല്‍, ഷെയ്ഖ് മുഹമ്മദ് ഖലീഫ സിറ്റിയിലെ അല്‍ തമീമിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.
രാജ്യത്തെ അധ്യാപകരുടെയും വിദ്യാഭ്യാസത്തിന്റെയും മൂല്യം എടുത്തുകാണിച്ചുകൊണ്ട്, 2024 ല്‍ യുഎഇ സര്‍ക്കാര്‍ ഫെബ്രുവരി 28ന് എമിറാത്തി വിദ്യാഭ്യാസ ദിനമായി പ്രഖ്യാപിച്ചിരുന്നു. 1982 ല്‍ യുഎഇ സ്ഥാപക പിതാവായ പരേതനായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ യുഎഇ സര്‍വകലാശാലയില്‍ നിന്നുള്ള ആദ്യ ബാച്ച് അധ്യാപകരുടെ ബിരുദദാനത്തിന് സാക്ഷ്യം വഹിച്ച ദിവസമായതിനാലാണ് ഈ ദിവസം ഇതിനായി തിരഞ്ഞെടുത്തത്.
UAE President rushes to favorite teacher in crowd; Pictures go viral
