UAE Price hike; പ്രവാസികൾക്ക് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു. നാട്ടിൽ ഒരു കിലോ സവാളയ്ക്ക് 65 രൂപയാണെങ്കിൽ ഗൾഫിൽ മൂന്നിരട്ടി വർധിച്ച് 195 രൂപ (8.50 ദിർഹം). ഇന്ത്യൻ സവാള കുറവായതിനാൽ ലഭ്യമായ തുർക്കി സവാളയ്ക്ക് 5 ദിർഹം (114 രൂപ) വരെ നൽകണം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
നാട്ടിൽ വില ഉയരുമ്പോൾ തന്നെ ഗൾഫ് വിപണിയിൽ വില കൂട്ടുന്ന കച്ചവടക്കാർ പക്ഷേ, നാട്ടിൽ വില കുറഞ്ഞാൽ ഇവിടെ കുറയ്ക്കാൻ പുതിയ കണ്ടെയ്നർ എത്തുന്നതുവരെ ആഴ്ചകളോളം കാത്തിരിക്കും. അതുവരെ പ്രവാസികൾ കൂടിയ നിരക്കു നൽകണം. മറ്റു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പ്രവാസികളെ സാരമായി ബാധിക്കുന്നു.
മുൻപ് ഇന്ത്യയിലെ കയറ്റുമതി നിയന്ത്രണത്തിന്റെ പേരിലാണ് വില കുത്തനെ കൂടിയത്. സെപ്റ്റംബർ രണ്ടാംവാരം നിയന്ത്രണം മാറ്റിയെങ്കിലും ആഴ്ചകൾ പിന്നിട്ടിട്ടും വില കുറച്ചിരുന്നില്ല, ഒടുവിൽ 5.50 ദിർഹത്തിനാണ് ഇന്ത്യൻ സവാള വിറ്റിരുന്നത്. നാട്ടിൽ വിലവർധന പ്രാബല്യത്തിൽ വന്നതോടെ 3 ദിർഹം വർധിപ്പിച്ച് അത് 8.50 ദിർഹമായി. ആവശ്യക്കാർ കുറഞ്ഞതോടെ ഇന്ത്യൻ സവാളയെ കച്ചവടക്കാരും കൈവിട്ടു. പലരും വിദേശ സവാളയാണ് വിപണിയിൽ എത്തിക്കുന്നത്.