UAE Rain alert; യുഎഇയില്‍ കനത്ത മഴ: പിന്നാലെ ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളും; അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു

UAE Rain alert; യുഎഇയുടെ ചില ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നിവാസികളോട് സുരക്ഷിതരായിരിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി മഞ്ഞ, ചുവപ്പ് അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. അബുദാബി, അല്‍ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ചില ഭാഗങ്ങളില്‍ വിവിധ അളവിലുള്ള മഴ അനുഭവപ്പെടുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

‘അല്‍ ഐന്‍ സിറ്റിയിലെയും അല്‍ ദഫ്രയിലെയും വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത തീവ്രതയിലുള്ള മഴ അനുഭവപ്പെട്ടു. പരിഷ്‌കരിച്ച വേഗത പരിധികള്‍ പാലിക്കണമെന്നും താഴ്‌വരകള്‍ ഒഴിവാക്കണമെന്നും പ്രഥമ ശുശ്രൂഷ കിറ്റുകള്‍ കരുതണമെന്നും ബദല്‍ പ്രകാശ ശ്രോതസ്സുകള്‍ തയ്യാറാക്കാനും അധികൃതര്‍ പൊതുജനങ്ങളോട് നിര്‍ദേശിച്ചു.

മുന്നറിയിപ്പ് നല്‍കിയിട്ടുള്ള പ്രദേശത്തിന്റെ ഭൂപടം നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ചു. മഴയെ തുടര്‍ന്ന് പ്രദേശത്ത് ചെറിയ വെള്ളച്ചാട്ടങ്ങള്‍, അരുവി എന്നിവ രൂപപ്പെട്ടു. അല്‍ഐനിലെ ചില പ്രദേശങ്ങളില്‍ നീരൊഴുക്ക് തുടങ്ങിയിട്ടുണ്ട്.

പര്‍വതപ്രദേശങ്ങളില്‍ ഇന്ന് താപനില 17 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്നും ഉള്‍പ്രദേശങ്ങളില്‍ 39 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. അബുദാബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 37 ഡിഗ്രി സെല്‍ഷ്യസും വരെ ഉയരും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version