UAE RAMADAN; ഹിജ്റ കലണ്ടറിലെ റജബ് മാസത്തിൻറെ വരവറിയിച്ച് മാസപ്പിറവി ദൃശ്യമായി. ജനുവരി ഒന്ന് ബുധനാഴ്ച റജബ് ഒന്നാം തീയതിയായിരിക്കുമെന്ന് യു.എ.ഇ അസ്ട്രോണമി സെൻററാണ് വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച പകൽ 11നാണ് സെൻറർ പുതുമാസപ്പിറവിയുടെ ദൃശ്യം പകർത്തിയത്.
റജബ്, ശഅബാൻ മാസങ്ങൾക്ക് ശേഷമാണ് വ്രതാനുഷ്ഠാനത്തിൻറെ മാസമായ റമദാൻ വന്നെത്തുന്നത്. ഫെബ്രുവരി അവസാനത്തോടെയാണ് റമദാൻ ആരംഭം പ്രതീക്ഷിക്കുന്നത്.