UAE Recharge offer; സന്തോഷവാർത്ത… യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫർ: റീചാർജുകൾക്ക് 53 ശതമാനം കിഴിവ്

UAE Recharge offer; യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ടെൽകോം ഓപ്പറേറ്ററായ e& (Etisalat) പ്രീപെയ്‌ഡ്‌ പ്ലാനുള്ള പ്രവാസികൾക്ക് 30 ദിർഹത്തിനും അതിനുമുകളിലും ഓൺലൈൻ റീചാർജ്ജ് ചെയ്യുമ്പോൾ 53 ശതമാനം കിഴിവ് ലഭിക്കും. ഇതിന് മൂന്ന് ദിവസത്തേക്ക് വാലിഡിറ്റി ഉണ്ടായിരിക്കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

കൂടാതെ ഡൊമസ്റ്റിക് & ഇന്റർനാഷണൽ കോളുകൾക്ക് ഉപയോഗിക്കാവുന്നതുമാണ്. കൂടാതെ എല്ലാ യുഎഇ സ്വദേശികൾക്കും പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും 53GB സൗജന്യ പ്രാദേശിക ഡാറ്റയും ലഭിക്കും, ഇന്ന് നവംബർ 30 മുതൽ ഡിസംബർ 7 വരെ യുഎഇയിൽ ഉപയോഗിക്കുന്നതിന് വാലിഡിറ്റി ഉണ്ടായിരിക്കും. നേരത്തെ, 53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ടെലികോം ഓപ്പറേറ്റർ ഡു വും എല്ലാ ഉപയോക്താക്കൾക്കും സൗജന്യ ഡാറ്റ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എല്ലാ ഡു പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് സാധുതയുള്ള 53 ജിബി ദേശീയ ഡാറ്റയാണ് സൗജന്യമായി ലഭിക്കുക. ഡിസംബർ 4 വരെ ഈ ഓഫർ ലഭ്യമാകും. പ്രീപെയ്ഡ് ഫ്ലെക്സി വാർഷിക പ്ലാനുകൾ എടുക്കുകയോ അതിലേക്ക് മാറുകയോ ചെയ്ത Du ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് വാലിഡിറ്റിയുള്ള സൗജന്യ 53GB ദേശീയ ഡാറ്റയും ലഭിക്കും. ഡിസംബർ 31 വരെ ഈ ഓഫർ ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top